തിരുവനന്തപുരം: മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി ഷീജയാ(52)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസില്‍ വച്ച് പിക് -അപ്പ് വാനും സ്‌കൂട്ടറും ഇടിച്ച് ഷീജയുടെ മകന്‍ പി ജി വിദ്യാര്‍ത്ഥിയായ സജിന്‍ മുഹമ്മദ് (28) മരണമടഞ്ഞിരുന്നു. മാതാവ് ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കള്‍ മറ്റൊരുവീട്ടിലേക്ക് മാറ്റിയിരുന്നു. രാത്രിയില്‍ മകന്റെ മരണ വാര്‍ത്ത ഫെയ്‌സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്. ഷീജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലും സജിന്‍ മുഹമ്മദിന്റെ മൃതദേഹം വയനാട്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.