ഭക്ഷണ വിതരണത്തോടൊപ്പം മയക്കുമരുന്ന് എത്തിക്കലും; ഡെലിവറി ബോയി അറസ്റ്റിൽ
ബംഗളൂരു: ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് മയക്കുമരുന്നും എത്തിച്ചു കൊടുത്തിരുന്ന ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റു ചെ്തു. മംഗളൂരു സ്വദേശി അബ്ദുൾ സലാമിനെ (25) ആണ് ബംഗളൂരുവിലെ ഗോവിന്ദരാജനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 55 ഗ്രാം എംഡിഎംഎ മയക്കുമരുന്നും രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എംആർസിആർ ഏരിയക്ക് സമീപം എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പതിവായി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് ഇയാളിൽ നിന്ന് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. പൊലീസിന്‍റെ അന്വേഷണത്തിൽ പെട്ടെന്ന് പിടിക്കപെടില്ലെന്നതാണ് ഭക്ഷണ വിതരണ ജോലി മറയാക്കി മയക്കുമരുന്ന് വിതരണം നടത്താൻ കാരണം. ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നവരെകുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്