മലപ്പുറം: രാത്രികാലങ്ങളിൽ കറങ്ങി നടന്ന് വീടുകളിലെത്തി ഒളിച്ചിരുന്ന് സ്ത്രീകൾ കുളിക്കുന്നതും,കിടപ്പറകളിൽ ഉറങ്ങുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളെ പൊലീസ് പിടികൂടി. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലാ(30)ണ് പിടിയിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍. രണ്ട് പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.രാത്രി ഓട്ടോറിക്ഷ ഓടിക്കാൻ എത്തുമ്പോഴാണ് നഗ്നവീഡിയോ ചിത്രീകരിക്കാൻ പോയിരുന്നത്.സമാനമായ പ്രവർത്തി കാണിച്ചിട്ടുള്ള പ്രതിയെ മുമ്പ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിട്ടുണ്ട്.ഐടി ആക്‌ട്, കേരളാ പോലീസ് ആക്‌ട്, ഐപിസി എന്നിവ അനുസരിച്ച് ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.പോത്ത്കല്ല് ഇൻസ്പെക്ടർ വിഎം ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു