എറണാകുളം: പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ രായമംഗലത്താണ് സംഭവം.ഇരിങ്ങോൾ സ്വദേശി അൽക(19)ക്ക് ആണ് വെട്ടേറ്റത്. പ്രദേശവാസിയായ എൽദോസ് ആണ് പെൺകുട്ടിയെ വെട്ടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വെട്ടിയത്.ഇതിന് ശേഷം വീട്ടിലെത്തിയ എൽദോസ് തൂങ്ങിമരിച്ചു.ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. വെട്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുത്തച്ഛനും അമ്മക്കും പരിക്കേറ്റിട്ടുണ്ട്. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ അൽക്ക ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴഞ്ചേരിയിലെ നഴ്സിങ്ങ് കോളോജിൽ രണ്ടാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനിയാണ് അൽക്ക.നേരത്തെ മുതൽ പ്രതി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് പെൺകുട്ടി പലതവണ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ചിരുന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു.