കാസര്‍കോട്: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചു. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കൊടി തോരണങ്ങളാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. എട്ടുബൈക്കുകളിലെത്തിയ 15 വോളം പേരാണ് അക്രമം നടത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈഎസ്.പി സി.കെ സുനില്‍കുമാര്‍ സ്ഥലത്തെത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അക്രമിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥ നീങ്ങിയത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. എല്ലാവര്‍ഷവും വിപുലമായാണ് ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷിച്ചുവരുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി പതിവു പോലെയാണ് ഇത്തവണയും ക്ഷേത്ര പരിസരത്ത് അലങ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു പറയുന്നു. അതേസമയം സംഭവത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ക്ഷേത്ര ജീവനക്കാരന്‍ പറഞ്ഞു. വിവരം അറിഞ്ഞ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ബുധനാഴ്ച സ്ഥലത്തെത്തി പുതിയതായി തോരണങ്ങള്‍ തൂക്കി.
