കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായി 14 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ആളെ കാസര്‍കോട് നിന്നും പിടികൂടി. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ന്യൂ ചിത്ര ടാക്കീസിനു സമീപം താമസിക്കുന്ന രാജേഷ് പൂജാരി(52) ആണ് അറസ്റ്റിലായത്. മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഏഴോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. വാറണ്ടു പുറപ്പെടുവിച്ചിട്ടും കോടതയില്‍ ഹാജരാകാതെ കേരളത്തില്‍ പലസ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു. കാസര്‍കോട് പൊലിസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓംദാസ്, എച്ച്‌സി മച്ചേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.