രണ്ടാം വിവാഹത്തിന് തടസമാകുമെന്ന് കരുതി 14 മാസം പ്രായമുള്ള പെണ്‍കുട്ടിയെ പിതാവ് കുത്തികൊലപ്പെടുത്തി
മംഗളൂരു: കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ പുനര്‍വിവാഹത്തിന് തടസ്സമാകുമെന്ന് കരുതി യുവാവ് തന്റെ 14 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ലിംഗസുഗൂര്‍ താലൂക്കിലെ കനസാവി സ്വദേശി മഹന്തേഷാണ് (32) ക്രൂര കൃത്യം നടത്തിയത്. അഭിനവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് യുവാവ് ഒരുങ്ങിയത്. അതിന് കുട്ടി ഒരു തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ പാറക്കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി എന്ന് മറ്റുള്ളവരെ അറിയിച്ചു. സംശയം തോന്നിയ പോലീസ് യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊല ചെയ്തതെന്ന് സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചു. പൊലിസ് മൃതദേഹം കണ്ടെടുത്തു പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മുദാഗല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.