ജന്മദേശം അവഗണിച്ചു; ഭാഷാപിതാവിന് സപ്ത ഭാഷാ സംഗമഭൂമിയിൽ ആദരവ്; എഴുത്തച്ഛന്‍ ശില്‍പ്പം കാഞ്ഞങ്ങാട് അനാച്ഛാദനം ചെയ്തു

കാസർകോട്: ഭാഷാ പിതാവായ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ പൂര്‍ണകായശില്‌പം ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തില്‍ അനാച്ഛാദനം ചെയ്‌തു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോട്‌ അനുബന്ധിച്ചാണ് ശിൽപ്പം സ്ഥാപിച്ചത്. ഡോ.കെ.ജയകുമാര്‍ ശിൽപ്പത്തിൻ്റെ അനാച്ഛാദന കർമ്മം നിര്‍വ്വഹിച്ചു. എഴുത്തച്ഛൻ്റെ ജന്മദേശമായ തിരൂർ തുഞ്ചൻ പറമ്പിൽ ഇതുവരെ പൂർണ്ണകായ ശിൽപ്പം സ്ഥാപിക്കാൻ പറ്റിയിട്ടില്ല. ഇതേ ചൊല്ലി ഏറെ വിവാദങ്ങളും മുൻപ് ഉയർന്നിട്ടുണ്ട്. അപ്പോഴാണ് സപ്ത ഭാഷാ സംഗമഭൂമിയായ കാസർകോട് ഭാഷാപിതാവിന് ആദരവുമായി ശിൽപ്പം സ്ഥാപിച്ചത്.  കൈയില്‍ താളിയോല ഗ്രന്ഥവും എഴുത്താണിയും പിടിച്ച്‌ …

വെള്ളവയറന്‍ കടല്‍ പരുന്തു കുടുംബത്തിന് കൂടു നഷ്ടമാകില്ല; നൂറു വര്‍ഷം പഴക്കമുള്ള പാലമരത്തിനു പക്ഷി സ്നേഹികളുടെ സംരക്ഷണ വലയം

കാസര്‍കോട്: വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പരുന്തിന്റെ കൂടു കിടക്കുന്ന നൂറു വര്‍ഷം പഴക്കമുള്ള പാലമരത്തിനു പക്ഷി സ്നേഹികളുടെ സംരക്ഷണ വലയം. കോടാലിയില്‍ നിന്നു രക്ഷപ്പെട്ട മരത്തിനു സമീപത്തെ വീട്ടുകാര്‍ക്കു തുണയുമായി ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റിയുടെ(ബി എം സി)യുടെ കരുതല്‍. കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നിലുള്ള നൂറു വര്‍ഷം പഴക്കമുള്ള കൂറ്റന്‍ പാലമരമാണ് വെള്ളവയറന്‍ പരുന്തുകളുടെ ആവാസ കേന്ദ്രം. ഈ മരം മുറിച്ചു മാറ്റാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് ട്രീ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാല്‍ വംശനാശ …

വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തു; ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രവീന്ദര്‍ ചന്ദ്രശേഖരന്‍ ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി സിനിമകള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.ചെന്നൈ സ്വദേശിയായ ബാലാജിയാണ് രവീന്ദറിനെതിരെ പരാതി നല്‍കിയത്. മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേരിലാണ് തട്ടിപ്പെന്ന് പരാതിയില്‍ പറയുന്നു. 2020-ലാണ് പരാതിയ്ക്കടിസ്ഥാനമായ സംഭവം. 2020 ഒക്ടോബറില്‍ പുതിയ പ്രൊജക്ടിന്റെ പേരുപറഞ്ഞ് രവീന്ദര്‍ ബാലാജിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് …

സദാനന്ദനും കുടുംബത്തിനും വീടൊരുക്കി സേവാഭാരതി

വെള്ളരിക്കുണ്ട്: അര്‍ഹതപ്പെട്ട സഹായം അധികൃതര്‍ നിഷേധിച്ച സാഹചര്യത്തില്‍ വെള്ളരിക്കുണ്ട് പാത്തിക്കര ആനമഞ്ഞളിലെ സദാനന്ദനും കുടുംബത്തിനും വീടൊരുക്കി സേവാഭാരതി. കിണറു നിര്‍മാണത്തിനിടെ വീണ് പരിക്കേറ്റ് പത്ത് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയാണ് സദാനന്ദന്‍. മരുന്ന് നിര്‍ത്തിയാല്‍ അണുബാധയുണ്ടാകുമെന്ന ഭീതിയുമുണ്ട്. ഭാര്യ അംബിക തൊഴിലുറപ്പ് ജോലി ചെയ്താണ് രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പത്ത് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് പുതച്ച കൂരയിലാണ് താമസം. ഈ ദുരിതത്തിനിടയില്‍ പോലും പഞ്ചായത്ത് അധികൃതര്‍ അര്‍ഹതപ്പെട്ട ലൈഫ് പദ്ധതിയുടെ വീട് കുടുംബത്തിന് നിഷേധിച്ചു. നിരവധി തവണ …

മോറോക്കോയിൽ വൻ ഭൂചലനം;93 പേർ മരിച്ചു

ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണുണ്ടായത് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിങ് അലേർട്ട് നെറ്റ്വർക്ക് സിസ്റ്റം അറിയിച്ചു. അതേ സമയം യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം …

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്:ഓമശ്ശേരിക്ക് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴക്കാട് വെട്ടത്തൂർ കിളിക്കതടായി ഷാജി (42) ആണ് മരിച്ചത്. താഴെ ഓമശ്ശേരിക്കും മങ്ങാടിനും ഇടയിൽ രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിർ ദിശയിൽ വന്ന സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. യുവാവ് മരിച്ചു

ബസില്‍ വച്ച് അപമദര്യാദയായി പെരുമാറി; സംഭവം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സുള്ള്യ: കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കാസര്‍കോട് സ്വദേശിക്കെതിരെ ബെല്ലാരെ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി വിഷ്ണു മോഹന്‍(32) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. സമീപത്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് ബസിറങ്ങിപ്പോകുമ്പോള്‍ തന്നെ പിന്നീട് വിളിക്കണം എന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ എഴുതിയ ട്രെയിന്‍ ടിക്കറ്റ് പെണ്‍കുട്ടിക്ക് നല്‍കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തിന് ശേഷം യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും മുതിര്‍ന്ന …

ലോകനേതാക്കൾ ദില്ലിയിൽ ; ജി20 ഉച്ചകോടിയെ ഉറ്റുനോക്കി ലോകം; പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഉച്ചകോടിക്കായി വിവിധ രാഷ്ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി.പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമാണ്. ആദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയിൽ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് എത്തി. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം …

നൈപുണ്യ വികസന പദ്ധതിയിലെ അഴിമതി: ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അമരാവതി: അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ തെലുഗു ദേശം പാർട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെ നന്ത്യൽ പൊലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. …

ഷൊർണൂരിലെ സഹോദരിമാരുടെ മരണം കൊലയെന്ന് പോലീസ്: ഇറങ്ങി ഓടിയ ആൾ വഴി യാത്രക്കാരൻ അല്ല, ആളുടെ ലക്ഷ്യം ഇതാണ്

പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിക്കുകയായിരുന്നു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു …

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം; ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെട്ടത് ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി

ആലപ്പുഴ: ചേർത്തല കണിച്ചുകുളങ്ങരയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. ബി.ഡി.ജെ.എസ് നേതാവ്  തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ …

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ഇടിച്ചു വയോധികക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാസർകോട് കെ എസ് ടി പി റോഡിൽ ഓട്ടോ തട്ടി വയോധികക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ ആയിറ്റി കോളനിയിൽ താമസിക്കുന്ന ഓടയിലെ ഖദീജ(76) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ചിത്താരി കെഎസ്ഇബി ഓഫീസിനു മുൻവശത്ത് വച്ച് ഓട്ടോ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ഹോസ്ദുർഗ് പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. …

രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ദേഹോപദ്രവത്തില്‍ സഹികെട്ടതുകൊണ്ടെന്ന് പ്രതി; വിശ്വസിക്കാതെ പൊലിസ്

പാലക്കാട്: കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സഹികെട്ടെന്ന് പ്രതി. ആലങ്ങാട് ടി.വി നിവാസില്‍ പ്രഭാകരന്‍ നായരെയാണ് ഭാര്യ ശാന്തകുമാരി കൊലപ്പെടുത്തിയത്. നാളുകളായി പ്രഭാകരന്‍ നായര്‍ മറവിരോഗത്തിന് ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളിലായി രോഗം മൂര്‍ച്ഛിക്കുകയും വീട്ടില്‍ സ്ഥിരമായി ബഹളം വയ്ക്കുകയും ഭാര്യ ശാന്തകുമാരിയെ ഉപദ്രവിക്കും ചെയ്തിരുന്നു. ദേഹോപദ്രവത്തില്‍ സഹികെട്ടാണ് കൃത്യം നടത്തിയതെന്നാണ് ശാന്തകുമാരി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാത്രിയായിരുന്നു കൊലപാതകം നടത്തിയത്. രാവിലെ ശാന്തകുമാരി കിണറ്റില്‍ച്ചാടി …

ഐസ്.ഐക്ക് നേരെ ആക്രമണം; പ്രതികളെ തേടി പൊലീസ് മുംബൈയിലേയ്ക്ക്

കാസര്‍കോട്: മഞ്ചേശ്വരം എസ് ഐയെയും പൊലീസുകാരനെയും ആക്രമിച്ച കേസില്‍ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നു. മുഖ്യ പ്രതിയായ ഉപ്പളയിലെ റഷീദ്, കാലിയാ റഫീഖ് കൊലക്കേസ് പ്രതിയായ നൂറലി, സുഹൃത്തും ആണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. അതിനിടേ റിമാന്റില്‍ കഴിയുന്ന ജില്ലാ പഞ്ചായത്തംഗവും മുസ്ലീം യൂത്ത്ലീഗ് ജില്ലാ ജോയ്ന്റെ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാ(33)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റി. കേസില്‍ നാലു പ്രതികളെ പിടികൂടാന്‍ ബാക്കിയുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് മറ്റു പ്രതികളെ പിടികൂടുന്നതിനു തടസ്സമാകുമെന്നും …

ബ്യൂട്ടീഷ്യനായ യുവതിയെ ലോഡ്ജിലെത്തിച്ച് കഴുത്തറുത്തു കൊന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; ക്രൂരകൃത്യം കുടുംബ ജീവിതത്തിന് യുവതി തടസ്സമാകുമെന്ന് ഭയന്നെന്ന് കുറ്റപത്രം

കാസർകോട് : ഉദുമ സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ യുവതിയെ പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്‌ജ്‌ മുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഉദുമ മുക്കുന്നോത്ത്‌ കാവിനു സമീപത്തു താമസിക്കുന്ന ദേവിക(34) കൊലക്കേസിന്റെ കുറ്റപത്രമാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ദേവികയുടെ സുഹൃത്ത്‌ ബോവിക്കാനത്തെ സതീഷ്‌ ഭാസ്‌ക്കര്‍ (38) ആണ്‌ പ്രതി.  മെയ്‌ മാസം 16ന്‌ പകല്‍ രണ്ടുമണിക്ക്   ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സ്റ്റേഷനു സമീപമുള്ള ഹോട്ടല്‍ മുറിയിലാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌.കാഞ്ഞങ്ങാട്‌ നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ …

അടച്ചിട്ട വീട്ടിലെ അടയ്ക്ക കവര്‍ച്ച; കേസിലെ പ്രതി നൗഷാദും അറസ്റ്റിലായി

മഞ്ചേശ്വരം: വീടിന്റെ പൂട്ടുകള്‍ പൊളിച്ച് അകത്തു കടന്ന് ആറു ചാക്ക് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാജൂര്‍ സ്വദേശി അബ്ദുല്‍ നൗഷാദ്(20)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ കടമ്പാര്‍, എഡിയയിലെ മുസ്താഖ് ഹുസൈന്‍ (22), കാജൂരിലെ അബ്ദുല്‍ റഷീദ്(21) എന്നിവരെ വ്യാഴാഴ്ച തന്നെ എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം അഞ്ചിനും, ആറിനും ഇടയിലുള്ള ദിവസമാണ് കവര്‍ച്ച നടന്നത്. വൊര്‍ക്കാടി ബേക്കറ ജംഗ്ഷനിലെ റഹ്‌മാന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് …

എം ഡി എം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസര്‍കോട്‌: എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌, അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്‌ദുല്‍ ഖാദര്‍ എന്ന കാട്ടു(26) വിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി ജി രാധാകൃഷ്‌ണനും സംഘവും അറസ്റ്റു ചെയ്‌തത്‌. 7.374 ഗ്രാം കഞ്ചാവ്‌, 21 ഗ്രാം എം ഡി എം എ എന്നിവയാണ്‌ പിടികൂടിയത്‌. രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീടിനു സമീപത്തു നിന്നാണ്‌ ലഹരി വസ്‌തുക്കള്‍ പിടികൂടിയതെന്നു എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ …

തോക്കിന്‍മുനയില്‍ നിര്‍ത്തി വീടു കൊള്ളയടിച്ചു, വീട്ടമ്മയെയും മകനെയും കാല്‍ തൊട്ടു വന്ദിച്ച് കള്ളന്മാരുടെ മടക്കം

കാസര്‍കോട്: വീട്ടമ്മയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു. നാരമ്പാടി സ്വദേശിനി കസ്തൂരി റൈ, മകന്‍ കര്‍ണ്ണാടക, സുള്ള്യപ്പദവ് പുതുക്കാടി, തോട്ടതമൂലയിലെ താമസക്കാരനായ ഗുരുപ്രസാദ് റൈ എന്നിവരാണ് അക്രമത്തിനിരയായത്. 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷത്തോളം രൂപ, ടോര്‍ച്ച്, ബൈക്കിന്റെ താക്കോല്‍ എന്നിവയാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം രാത്രിയില്‍ കര്‍ണ്ണാടക സുള്ള്യപ്പദവ് പുതുക്കാടിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഒരംഘം ആളുകള്‍ മുഖം മൂടി ധരിച്ചു വാഹനത്തില്‍ എത്തുകയായിരുന്നു. തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ച് …