കോഴിക്കോട്:ഓമശ്ശേരിക്ക് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴക്കാട് വെട്ടത്തൂർ കിളിക്കതടായി ഷാജി (42) ആണ് മരിച്ചത്. താഴെ ഓമശ്ശേരിക്കും മങ്ങാടിനും ഇടയിൽ രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിർ ദിശയിൽ വന്ന സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. യുവാവ് മരിച്ചു