മോറോക്കോയിൽ വൻ ഭൂചലനം;93 പേർ മരിച്ചു
ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണുണ്ടായത് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിങ് അലേർട്ട് നെറ്റ്വർക്ക് സിസ്റ്റം അറിയിച്ചു. അതേ സമയം യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത.ഭൂചലനത്തെ തുടർന്ന് മൊറോക്കയിൽ റസ്റ്ററന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
‘മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.ദു:ഖത്തിന്റെ ഈ വേളയിൽ മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു.