ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു; ഒരു കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഗുളിക രൂപത്തിലാക്കിയ ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ റാഷിദാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് സൂപ്രണ്ട് വി.ബി.ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് നാലു സ്വര്‍ണഗുളികകള്‍ കണ്ടെത്തിയത്. പുറത്തെടുത്ത സ്വര്‍ണ്ണത്തിന് 995.51 ഗ്രാം തൂക്കമുള്ളതായി അധികൃതര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 59,65,501 രൂപ വിലമതിക്കും. അടുത്തിടെ കണ്ണൂര്‍ വിമാനത്താവളം …

കള്ളനോട്ട്‌ നല്‍കിയത്‌ അന്തര്‍സംസ്ഥാന ബന്ധമുള്ള ഉന്നതൻ ? മലയോരത്തും 500 രൂപയുടെ കള്ളനോട്ട്‌ ; കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടേക്കും

കാസര്‍കോട്‌: കാസര്‍കോട്‌ എസ്‌ബിഐ ശാഖയില്‍ നിന്നു റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തിരുവനന്തപുരം ശാഖയിലേയ്‌ക്ക്‌ അയച്ച നോട്ടുകെട്ടുകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസ്‌ ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കും. ഇതു സംബന്ധിച്ച ഉത്തരവ്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന്‌ സൂചന. കാസര്‍കോട്‌ നിന്നു അയച്ച നോട്ടുകെട്ടുകളില്‍ നിന്നു 500 രൂപയുടെ അഞ്ചുനോട്ടുകളാണ്‌ ആര്‍ബിഐ അധികൃതര്‍ തിരുവനന്തപുരത്ത്‌ പിടികൂടിയത്‌. ഇതു സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ്‌ കേസെടുക്കുകയും തുടർ അന്വേഷണത്തിനായി കാസര്‍കോട്‌ ടൗണ്‍ പൊലീസിനു കൈമാറുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി …

ക്ഷേത്രസ്ഥാനികന്‍ തലക്കാട്ട് ഭാസ്‌ക്കരന്‍ അന്തരിച്ചു; യാത്രയായത് നാട്ടുകോടതിയിലെ തീര്‍പ്പുകാരന്‍

ചെറുവത്തൂര്‍: നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ തലക്കാട്ട് ഭാസ്‌ക്കരന്‍(85) അന്തരിച്ചു. ക്ഷേത്രത്തിലെ ഒന്നാനച്ഛനും നാന്തകം എഴുന്നള്ളിക്കുന്ന അച്ഛനുമായിരുന്നു. 2014ല്‍ ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തോടെയാണ് ഒന്നാനച്ഛനായി സ്ഥാനമേറ്റത്. ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനട ഇന്നും നാട്ടുകാരുടെ പ്രശ്‌ന പരിഹാര കോടതിയായിരുന്നു. കോടതിയിലെ പ്രധാന ജഡ്ജിയുടെ സ്ഥാനമാണ് ഒന്നാനച്ഛനുള്ളത്. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും തീര്‍പ്പാകാത്ത പരാതികളും ഇവിടെ പരിഹരിക്കപ്പെട്ടിരുന്നു. പരാതിക്കാരനും എതിര്‍കക്ഷിക്കും പക്ഷഭേദമില്ലാതെ ധാര്‍മ്മികതയില്‍ ഊന്നിയുള്ള നീതിയാണ് ഉറപ്പാക്കിയിരുന്നത്. ക്ഷേത്ര പരിധിയിലെ 4500 കുടുംബങ്ങളും 31 പ്രാദേശിക …

2 ബൈക്ക് അപകടങ്ങളിലായി 4 മരണം; മരിച്ചത് സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും

മലപ്പുറം: നിലമ്പൂർ  ചുങ്കത്തറയില്‍ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം.ബൈക്ക് യാത്ര ചെയ്തിരുന്ന പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16)എന്നിവരാണ് മരിച്ചത്ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നിലമ്പൂർ ഗവണ്‍മെന്റ് ആശുപത്രി മോർച്ചറിയിലാണ്.പത്തനംതിട്ട തിരുവല്ലയിൽ നിയന്ത്രണം വിട്ടബൈക്ക് മതിലില്‍ ഇടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ആസിഫ് അര്‍ഷാദ് എന്നിവരാണ് …

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണില്‍ സംസാരം മാത്രം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; ഹര്‍ജിയില്‍ കോടതിയുടെ മറുപടി ഇതാണ്

മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെയാണെന്നും വീട്ടുജോലി ചെയ്യുന്നില്ലെന്നും കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തി. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35 കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. ഭാര്യ എല്ലാദിവസവും അവരുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ നടക്കുന്നില്ലെന്നാണ് പരാതി. അതിനാല്‍ മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ …

പീഡന പരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ കേസ്സെടുത്ത് പൊലീസ്; പ്രതി വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി:  വ്ലോഗർ മല്ലു ട്രാവലർ  എന്ന ഷക്കീർ സുബാനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ഹോട്ടലിൽ അഭിമുഖത്തിന് വിളിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ 29 കാരിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാസങ്ങളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ …

കാസര്‍കോട് സ്വദേശിനിയായ യുവതി മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ സ്വദേശി ജയരാമ ഷെട്ടിയുടെയും സുഭിതയുടെയും മകള്‍ പ്രീതിക ഷെട്ടി(21) ആണ് മരിച്ചത്. സൂറത്കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുള്‍ക്കിയില വിജയ സന്നിധി ജംഗ്ഷനു സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ കാറിടിച്ചായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഹൃത്ത് ബണ്ട്‌വാള്‍ സ്വദേശി മന്‍വിത് ഷെട്ടി (21)യെ സാരമായ പരിക്കോടെ …

എം.ബി.എ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവതിയും സുഹൃത്തും അറസ്റ്റിൽ

ബംഗളൂരു: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ്  ഭീഷണിപ്പെടുത്തി എംബിഎ വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയും സുഹൃത്തായ യുവാവും പിടിയിൽ. പെൺകുട്ടിയുടെ ബന്ധുവായ നയന എന്ന യുവതിയും ഇവരുടെ സുഹൃത്ത് കിരണിനെയുമാണ് കർണാടക പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.ബംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം. കെങ്കേരി മെയിൻ റോഡിലെ കെഞ്ചനപുരയിൽ പ്രതികൾ ഒരു ഹോട്ടൽ നടത്തിയിരുന്നു. പെൺകുട്ടി തന്‍റെ കാമുകനുമായി ഇവിടെ വന്ന് താമസിച്ചിരുന്നു. ഇടക്കിടെ എത്തിയിരുന്ന പെൺകുട്ടിയുടെയും കാമുകന്‍റെയും  സ്വകാര്യ ദൃശ്യങ്ങൾ ഇവരറിയാതെ പ്രതികൾ …

മഞ്ചേശ്വരം പൊലീസിനെ ആക്രമിച്ച കേസ്; ഗള്‍ഫിലേക്ക് കടന്ന മുഖ്യപ്രതി റാഷിദിനെതിരെ ലുക്കൗട്ട് നോട്ടീസ്; കീഴടങ്ങിയ പ്രതികള്‍ റിമാന്റില്‍

കാസര്‍കോട്: മഞ്ചേശ്വരം എസ്.ഐയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി റാഷിദ് ഗള്‍ഫിലേക്ക് കടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരികെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായ ശേഷം ഇയാള്‍ ഗോവയിലേക്കും അവിടെ നിന്നു ഗള്‍ഫിലേക്ക് കടന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ ഇതു വഴി ഇന്റര്‍ പോളിന്റെ സഹായത്തോടെ റാഷിദിനെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. അതേസമയം പൊലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിനു മുമ്പു തന്നെ കീഴടങ്ങാനുള്ള നീക്കം …

മരുന്നിൽ  വിഷം ചേർത്ത് കാമുകനെ കൊന്ന ഗ്രീഷ്മയെ ജയിൽ മാറ്റി; നടപടി സഹ തടവുകാരുടെ പരാതിയെ തുടർന്ന്

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ …

സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കാസര്‍കോട്ടും: പീപ്പിള്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിക്കും ഭാരവാഹികള്‍ക്കുമെതിരെ കേസ്‌

കാസര്‍കോട്‌: സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കാസര്‍കോട് കേന്ദ്രീകരിച്ചും.നിക്ഷേപിച്ച ആൾക്ക് വ്യാജ രസീത് നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ്‌ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക് എതിരെയാണ് ആരോപണം. കോടതി നിർദേശ പ്രകാരം സൊസൈറ്റി സെക്രട്ടറി സുനില്‍, പ്രസിഡന്റ്‌ ശ്യാം, കാഷ്യര്‍ രഞ്‌ജിത്ത്‌ എന്നിവര്‍ക്കെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു. ആദൂര്‍ കൊട്രച്ചാലിലെ എ കെ മാഹിന്‍ ബാദിഷയുടെ പരാതിയിലാണ്‌ കേസ്‌. 2019ല്‍ പരാതിക്കാരന്‍ സൊസൈറ്റിയുടെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. കോവിഡിനെത്തുടര്‍ന്നു …

മാതാവും അഞ്ചുവയസായ മകളും കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

കാസര്‍കോട്: ഉദുമ അരമങ്ങാനത്ത് മാതാവിനെയും അഞ്ചുവയസുള്ള കുഞ്ഞിനെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീനയെ(33)യും മകള്‍ അനാന മറിയത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുലര്‍ച്ചേ മുതല്‍ ഇരുവരെയും കാണാതായിരുന്നു. പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് ഇരുവരെയും കിണറില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും …

ബാങ്കില്‍ നിന്നയച്ച നോട്ടുകെട്ടില്‍ കള്ളനോട്ട്; എസ്ബി.ഐ ജീവനക്കാരെ ചോദ്യം ചെയ്യും

കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ശാഖയില്‍ നിന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ഡിവിഷനിലേക്കയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചത്. കള്ളനോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം എത്തിയത് കാസര്‍കോട്ട് നിന്നാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേസ് കാസര്‍കോട്ടേക്ക് കൈമാറിയത്. 2023 ജനുവരി 13ന് കാസര്‍കോടുനിന്നും അയച്ചുകിട്ടിയ നോട്ടുകള്‍ ജൂലൈ …

ഊരാളുങ്കൽ സൊസൈറ്റിക്കായി വന്ന ഇരുമ്പ് ലോഡിൽ കുറവ്; പരിശോധിക്കാൻ ലോറി കൊണ്ട് വരുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച് ഡ്രൈവറും സഹായിയും; പിൻതുടർന്ന് പിടികൂടി നാട്ടുകാരും പൊലീസും

കാസര്‍കോട്‌: ബംഗ്‌ളൂരുവിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നു കണ്ണൂരിലെ നിര്‍മ്മാണ സ്ഥലത്തേയ്‌ക്ക്‌ ലോഡ് കൊണ്ടുവന്ന ലോറിയില്‍ നിന്നു 3.53 ടൺ കമ്പികള്‍ മോഷണം പോയി. മോഷണകാര്യം സ്ഥിരീകരിക്കുന്നതിന് ലോഡ് തൂക്കുന്നതിനായി തലപ്പാടിയിലേയ്‌ക്ക്‌  ലോറി കൊണ്ടുവരുന്നതിനിടെ ഡ്രൈവറും സഹായിയും ഇറങ്ങിയോടി. സംശയം തോന്നിയ നാട്ടുകാരും പൊലീസും ഇരുവരെയും പിൻതുടർന്ന് പിടികൂടി  കണ്ണൂര്‍ എടക്കാട്‌ പൊലീസിനു കൈമാറി. കണ്ണൂര്‍ മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് വേണ്ടിയാണ് കമ്പി കൊണ്ട് വന്നത്. 4 ലോറികളിലായി കമ്പികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ …

യുവാവ്‌ മരത്തില്‍ നിന്ന്‌ വീണ്‌ മരിച്ചു

കാസർകോട്: നീലേശ്വരം പരപ്പയിൽ അത്തിമരത്തിന്റെ കൊമ്പ്‌ മുറിക്കുന്നതിനിടയില്‍ തൊഴിലാളി വീണു മരിച്ചു.ബളാല്‍ പാലത്തൂര്‍തട്ട്‌ സ്വദേശി സി.ബാബു(35)വാണ്‌ മരിച്ചത്‌.രാവിലെ 8.30മണിയോടെയാണ്‌ അപകടം. സമീപവാസിയുടെ പറമ്പിലെ അത്തിമരത്തിന്റെ കൊമ്പ്‌ മുറിക്കുന്നതിനിടയിലാണ്‌ മരത്തിൽ നിന്ന് വീണത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: അമ്പിളി. ഏകമകള്‍: അമ്മു

റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് അടി; പരാതിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: മൊഗ്രാല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങിനെ ചൊല്ലി ഹയര്‍ സെക്കന്ററിയിലെയും വിഎച്ച്എസ്ഇലെയും ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടി. അദ്ധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചിരുന്നു. കുട്ടികള്‍ നിരന്തരം റാഗിങ്ങിന് വിധേയമാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഭീഷണിയും ഭയവും കാരണം മൂലം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്. സഹികെട്ട ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ചില സമയത്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതാണ് ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിന് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. …

അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി ലഹരി സൂക്ഷിക്കും; ആവശ്യകാരിലേറെയും യുവാക്കൾ; ഹെറോയിൻ കടത്തിയ യുവതി പിടിയിൽ

തൃശ്ശൂർ: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിൻ ഒളിപ്പിച്ച്‌ ട്രെയിൻ മാര്‍‌ഗം കടത്താൻ ശ്രമിച്ച യുവതി പിടിയില്‍. അസാം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത് തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി അസ്‌മരയെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതില്‍ ലഹരി എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഹെറോയിനുമായി എത്തിയ യുവതി സാധനം കൈമാറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ …

നിപ സ്ഥിരീകരിച്ച മരുതോങ്കരയില്‍ ഒരു കാട്ടുപന്നി കൂടി ചത്ത നിലയില്‍

കോഴിക്കോട്: നിപ ബാധിത പ്രദേശമായ മരുതോങ്കരയില്‍ ഒരു കാട്ടുപന്നിയെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട്ടില്‍ ഫോറസ്റ്റില്‍ നാലാം കണ്ടം ഭാഗത്താണ് നീര്‍ച്ചോലയോട് ചേര്‍ന്ന് പന്നിയെ ചത്ത് കിടക്കുന്നത് കണ്ടത്. 12 വയസ് പ്രായം വരുന്ന പന്നിയുടെ ജഡം അഴുകിയ നിലയിലാണ്. റേഞ്ച് ഓഫീസര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞദിവസം ജാനകിക്കാട് മരുതോങ്കര ഇറിഗേഷന്‍ റോഡിലും പന്നിയെ ചത്ത നിലയില്‍ കണ്ടിരുന്നു. ഇക്കോ …