മലപ്പുറം: നിലമ്പൂർ ചുങ്കത്തറയില്‍ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം.ബൈക്ക് യാത്ര ചെയ്തിരുന്ന പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16)എന്നിവരാണ് മരിച്ചത്
ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നിലമ്പൂർ ഗവണ്‍മെന്റ് ആശുപത്രി മോർച്ചറിയിലാണ്.
പത്തനംതിട്ട തിരുവല്ലയിൽ നിയന്ത്രണം വിട്ട
ബൈക്ക് മതിലില്‍ ഇടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി അരുണിനാണ് ഗുരുതര പരിക്കേറ്റത്.
കച്ചേരിപ്പടി ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതലില്‍ ഇടിച്ചു കയറുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തത്ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.