കാസര്‍കോട്: ഉദുമ അരമങ്ങാനത്ത് മാതാവിനെയും അഞ്ചുവയസുള്ള കുഞ്ഞിനെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീനയെ(33)യും മകള്‍ അനാന മറിയത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുലര്‍ച്ചേ മുതല്‍ ഇരുവരെയും കാണാതായിരുന്നു. പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് ഇരുവരെയും കിണറില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് താജുദ്ദീന്‍ ഗള്‍ഫിലാണ്. മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ്, എസ്.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.