എം.ബി.എ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവതിയും സുഹൃത്തും അറസ്റ്റിൽ
ബംഗളൂരു: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എംബിഎ വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയും സുഹൃത്തായ യുവാവും പിടിയിൽ. പെൺകുട്ടിയുടെ ബന്ധുവായ നയന എന്ന യുവതിയും ഇവരുടെ സുഹൃത്ത് കിരണിനെയുമാണ് കർണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.ബംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം. കെങ്കേരി മെയിൻ റോഡിലെ കെഞ്ചനപുരയിൽ പ്രതികൾ ഒരു ഹോട്ടൽ നടത്തിയിരുന്നു. പെൺകുട്ടി തന്‍റെ കാമുകനുമായി ഇവിടെ വന്ന് താമസിച്ചിരുന്നു. ഇടക്കിടെ എത്തിയിരുന്ന പെൺകുട്ടിയുടെയും കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ ഇവരറിയാതെ പ്രതികൾ റെക്കോർഡ് ചെയ്തു. പിന്നീട് കിരൺ ദൃശ്യങ്ങൾ കൂടുതൽ എഡിറ്റ് ചെയ്ത് പെൺകുട്ടിക്ക് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കാൻ ഒരു ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പെൺകുട്ടി വീഡിയോ കണ്ട ഉടൻ ഉടൻ തന്നെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് നയനയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.തുടർന്ന് പെൺകുട്ടി ചന്ദ്രാനഗർ പൊലീസ് സ്റ്റേഷനിലെത്തി ഇരുവർക്കുമെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. ഇവരുടെ ഹോട്ടലിൽ താമസിച്ച മറ്റുള്ളവരുടെ ദൃശ്യങ്ങളും സമാനമായ രീതിയിൽ വീഡിയോയിൽ പകർത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.