വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മംഗളൂരുവിൽ മരിച്ചു

മംഗളൂരു:വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി.കെ.അഷ്മറിന്‍റെ മകൻ മുഹമ്മദ് ഫിസാൻ (21) ആണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 30നുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഫിസാൻ മംഗളൂരു എ.ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

മാനസികാരോഗ്യം മനുഷ്യാവകാശമാണ്.ഇന്ന് 10 ഒക്ടോബർ ലോക മാനസികാരോഗ്യ ദിനം

അവന് / അവള്‍ക്ക് ഭ്രാന്താ… ഇങ്ങനെ പറഞ്ഞ്‌ നമ്മൾ പല സന്ദര്‍ഭങ്ങളിലും പലരേയും തള്ളിക്കളഞ്ഞിട്ടില്ലേ ? ഇത് പറയുമ്പോൾ നമുക്ക് തമാശ ആണെങ്കിലും ഇത് കേള്‍ക്കുന്നവരുടെ മാനസികാവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ചിലപ്പോള്‍ നമ്മൾ അറിയാതെ – ഭ്രാന്തമായ, തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളുകൊണ്ട്‌ പിടയുകയാവും അവർ. സാന്ത്വനിപ്പിക്കുന്ന രണ്ട് വാക്ക് അല്ലെങ്കിൽ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഉള്ള സമയം ക്ഷമ നമ്മൾ നേരത്തെ പറഞ്ഞ ഭ്രാന്ത് മറികടക്കാന്‍ അവരെ സഹായിക്കും. വിഷാദം, ഉത്കണ്ഠ, വട്ട്, …

ഈയാഴ്ച ദ്വൈവാരിക പ്രസാധകന്‍ പി.എ അഹമദ് താജ് അന്തരിച്ചു

കാസര്‍കോട്: ഈയാഴ്ച ദ്വൈവാരിക പ്രസാധകനും പഴയകാല പ്രവാസിയുമായ പി.എ അഹമദ് താജ് (90) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ തളങ്കര പള്ളിക്കാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസര്‍കോട്ട് വിദ്യഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ രംഗത്തെ മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഉബൈദ് മാഷിന്റെ രചനകള്‍ പകര്‍ത്തിയെഴുതിയിരുന്നത് താജ് അഹമ്മദായിരുന്നു. കര്‍ണാടകയിലെ ഭദ്രാവതിയില്‍ കരാറുകാരനായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് എഴുത്തിനോടുള്ള താല്‍പര്യം കാരണം നാട്ടില്‍ തിരിച്ചെത്തി …

ബോഡി ബില്‍ഡര്‍ പരിശീലനത്തിനിടേ ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: ചെന്നൈയിലെ ജിം പരിശീലകനും ബോഡി ബില്‍ഡറുമായ യുവാവ് പരിശീനത്തിനിടേ ഹൃദയാഘാതം മൂലം മരിച്ചു. അമ്പത്തൂര്‍ മേനമ്പേട് താമസക്കാരനായ പി യോഗേഷ് (41)ആണ് മരിച്ചത്. മുന്‍ ‘മിസ്റ്റര്‍ തമിഴ്നാട് ആയിരുന്നു. ഞായാറാഴ്ച വൈകീട്ട് കൊരട്ടൂര്‍ വെങ്കിടേശ്വര നഗറിലെ ജിമ്മില്‍ പരിശീലനത്തിനിടേ കുഴഞ്ഞുവീഴുകയായിരുന്നു. അമിതഭാരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് യോഗേഷ് വാഷ് റൂമിനുള്ളില്‍ ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് ജിമ്മിലെ മറ്റ് പരിശീലകര്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് പൊലീസ് …

നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സില്‍

നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് വേദിയിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാഗ് ഫുഡ്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്സില്‍ എത്തുന്നത്. ക്രിക്കറ്റ് 1900 …

സ്വർണ കട്ടിയും 14 ലക്ഷം രൂപയും കയ്യിൽ, രേഖകൾ ഹാജരാക്കാൻ സമയം നൽകിയിട്ടും സാധിച്ചില്ല, ഒടുവിൽ ഇർഫാൻ അറസ്റ്റിൽ

കാസർകോട്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അനധികൃതമായി കൈയിൽ സൂക്ഷിച്ച 14,12800 രൂപയും 969.280 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ. തളങ്കര ഹൊന്നമൂലയിലെ ബായിക്കര ഹൗസിൽ അഹമ്മദ് ഇർഫാന്റെ(30) കയ്യിൽ നിന്നാണ് പണവും സ്വർണവും പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പള്ളം ട്രാഫിക് ജൻക്ഷന് സമീപത്ത് നിന്നാണ് സ്വർണവും പണവുമായി യുവാവിനെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. തിങ്കളാഴ്ച …

യുവതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇരിട്ടി: എടക്കാനത്ത് യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ ( 35 )യെ ആണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. അനിഷയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു …

ഓഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ; പിടിയിലായത് കഞ്ചാവ് വിൽപ്പനക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച്  കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ ടൗൺ പോലീസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്ന് പിടികൂടി. കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത് .ഒഡീഷയിൽ നിന്നുള്ള കഞ്ചാവ് കേരളത്തിൻ്റെ മറ്റു ഭാഗത്തുള്ളവർക്ക് കുറഞ്ഞ വിലയിൽ വാങ്ങി കൊടുക്കാൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിവെ സറ്റേഷൻ നാലാം ഫ്ലാറ്റ് …

തിരുവനന്തപുരത്ത് രണ്ടുപേർക്ക് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചു: ജാഗ്രത നിർദ്ദേശം, എന്താണ് ബ്രൂസെല്ലോസിസ്?

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ടുപേർക്ക് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നുവെന്നാണ് കരുതപ്പെടുന്നത്. അസുഖം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കന്നുകാലികളില്‍ നിന്നാണ് രോ​ഗം മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടർന്ന് ആദ്യം മകനാണ് ചികിത്സ തേടിയത്. തുടർന്ന് അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ …

തട്ടികൊണ്ടു പോയി കവർച്ച; 3 അംഗ ഗുണ്ടാസംഘം പിടിയിൽ

കോഴിക്കോട്: വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി  ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ  ഗുണ്ടാസംഘത്തെ കോഴിക്കോട് കസബ പോലീസും ടൗൺ അസ്സി:കമ്മീഷണർ പി ബിജുരാജിൻ്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസ്സുകളിൽ  പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ (27) ,തെണ്ടയാട് ,എടശ്ശേരി മീത്തൽ സ്വദേശി ധനേഷ്. (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36), എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ആറാം …

ഹമാസ് തീവ്രവാദികള്‍ നഗ്‌നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് സംഗീത പരിപാടിക്ക് എത്തിയ ജര്‍മന്‍ പൗര

ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തീവ്രവാദികള്‍ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്‌നമാക്കി പരേഡ് നടത്തി. യുവതിയുടെ നഗ്‌നമൃതദേഹം പിക്കപ്പ് ട്രക്കില്‍ പരേഡ് നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഷാനി ലൂക്ക് എന്ന 30 കാരിയെയാണ് ഹമാസ് സംഘം ക്രൂരമായി പീഡിപ്പിച്ച് വിവസ്ത്രയാക്കി കൊണ്ടുപോയത്. ജര്‍മന്‍ പൗരയാണ് ഷാനി. ഇരയുടെ കാലില്‍ പതിച്ച ടാറ്റൂവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ഗാസയ്ക്ക് സമീപം ‘ഫെസ്റ്റിവല്‍ ഓഫ് …

മൂന്നാംകുറ്റി ജയന്‍ വധക്കേസ്; രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ ഷോപ്പുടമ മൂന്നാംകുറ്റി സ്വദേശി ജയന്‍ വധക്കേസില്‍ രണ്ട് പ്രതികളെയും ജില്ലാ അഡീഷണല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജ് ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു.പൂവാലംകൈ സ്വദേശികളായ കെ.എം.പ്രകാശന്‍(43), കാനക്കരയിലെ കെ.സുധീഷ്(34) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി(3) കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. ജയനും പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തെളിയാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.2013 ജൂണ്‍ 16 ന് രാത്രി 11 മണിയോടെയാണ് ജയന്‍ കൊല്ലപ്പെട്ടത്. …

അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇനി ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഢ്, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢില്‍ മാത്രം രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടമായും ആണ് തെരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ 7 നാണ് വോട്ടെടുപ്പ്, ചത്തീസ്ഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് – നവംബര്‍ 7 നും 17 നും, തെലങ്കാന – നവംബര്‍ …

കേസിൽ സാക്ഷിയായതിന് നോട്ടീസ് നൽകാൻ എത്തിയ പൊലീസിനെ ആക്രമിച്ചു; ഒടുവിൽ കേസിൽ പ്രതിയായി ജയിലിൽ ;യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി

കാസർകോട്: തീവെപ്പ് കേസിൽ നോട്ടീസ്‌ നല്‍കാന്‍ എത്തിയ പൊലീസ്‌ സംഘത്തിനുനേരെ അക്രമം നടത്തിയ മത്സ്യതൊഴിലാളിയെ ഓടിച്ചിട്ട്‌ പിടികൂടി. ബേക്കല്‍  രാമഗുരു നഗറിലെ ഉണ്ണി (31)യെ ആണ്‌ പിടികൂടിയത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി റിമാന്റു ചെയ്‌തു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം.തച്ചങ്ങാട്ടെ അര്‍ബന്‍ ബാങ്കു ജീവനക്കാരന്‍ സുജിത്തിന്റെ പുതിയ വീടിനു തീയിട്ട കേസിലെ സാക്ഷിയാണ്‌ ഉണ്ണി. ഇയാള്‍ ഇപ്പോള്‍ സുജിത്തിന്റെ വീട്ടിനടുത്താണ്‌ താമസം.സാക്ഷിയായ ഉണ്ണിക്കു നോട്ടീസ്‌ നല്‍കുന്നതിനു വേണ്ടി പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ഇന്‍സ്‌പെക്‌ടര്‍ …

സംശയം ഇല്ലാതിരിക്കാന്‍ മയക്കുമരുന്ന് ഇടപാട് ആശുപത്രിക്കു സമീപം; രണ്ടുപേരെ കയ്യോടെ പൊക്കി എക്‌സൈസ്

കാസര്‍കോട്: സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് മയക്കുമരുന്നു കൈമാറുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടന്ന, എടച്ചാക്കൈ സ്വദേശി ഫൈസല്‍ (37), തളിപ്പറമ്പ് ഏഴിലോട് സ്വദേശി സി.ടി.അബ്ദുല്ല (46) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും ഞായാറാഴ്ച വൈകുന്നേരം നുളളിപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 0.8 ഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ആശുപത്രി പരിസരമായതിനാല്‍ ആരും സംശയിക്കില്ലെന്നാണ് പ്രതികള്‍ കരുതിയത്. പയ്യന്നൂരില്‍ നിന്നു കാസര്‍കോട്ടേക്ക് വന്‍തോതില്‍ മയക്കുമരുന്നു …

ചീട്ടുകളി കേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് സംശയം; യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി അക്രമിച്ചു

കാസർകോട്: പണം വെച്ച് ചീട്ടുകളി നടത്തുന്ന കേന്ദ്രത്തെ കുറിച്ച്‌ പൊലീസിനു വിവരം നല്‍കുന്നുവെന്ന്‌ ആരോപിച്ച്‌ യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ കുബണൂര്‍ പഞ്ചയിലെ സുനില്‍ കുമാറി(32)നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെ പഞ്ചയിലാണ്‌ സംഭവം. ഭാര്യാവീട്ടിലേയ്‌ക്കു നടന്നുപോവുകയായിരുന്ന തന്നെ ബൈക്കുകളില്‍ എത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നു സുനില്‍ കുമാര്‍ പറഞ്ഞു. ഇരുമ്പു വടി കൊണ്ട്‌ തലയ്‌ക്ക്‌ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ടു തടഞ്ഞതിനാലാണ്‌ രക്ഷപ്പെട്ടതെന്നും നിലത്തു വീണ …

സ്ഥിരമായി മദ്യം വാങ്ങിയില്ല; മദ്യത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് രണ്ടു പേര്‍ക്കു വെട്ടേറ്റു

കാസര്‍കോട്: മദ്യത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് അഡൂരില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. അഡൂര്‍, ബെള്ളുച്ചേരി സ്വദേശി ചാണ(40), എടപ്പറമ്പ് സ്വദേശി ഗിരീഷ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരസ്പരം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യം വാങ്ങാത്തതിന്റെ പേരില്‍ തന്നെ തടഞ്ഞു നിര്‍ത്തി കഠാര കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചുവെന്നാണ് ചാണയുടെ പരാതി. അതേസമയം പുല്ലരിയുകയായിരുന്ന തന്നെ ചാണ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ഗിരീഷ് മൊഴി നല്‍കി. ഗിരീഷിന്റെ പരാതിയില്‍ ചാണയ്ക്കെതിരെ ആദൂര്‍ …

മൊബൈല്‍ ഫോണ്‍ പ്ലഗില്‍ നിന്നും ഊരിയെടുക്കുന്നതിനിടെ കട്ടിലില്‍ നിന്നും താഴേക്ക് വീണ മൂന്നുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. കുറ്റൂര്‍ പൂരക്കടവിലെ വ്യാപാരി കാനാവീട്ടില്‍ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകന്‍ ഇവാനാ(3)ണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ആറിന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ കട്ടിലില്‍ കയറി ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ പ്ലഗില്‍ നിന്നും ഊരിയെടുക്കുന്നതിനിടെ കട്ടിലില്‍ നിന്നും അബദ്ധ ത്തില്‍ തെന്നി താഴേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു …