നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സില്‍
നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് വേദിയിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാഗ് ഫുഡ്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്സില്‍ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1896 ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരിക്കാന്‍ ടീമുകള്‍ ഇല്ലാത്തതിനാല്‍ ഒഴിവാക്കി. 1900 ല്‍ പാരിസ് ഒളിമ്പിക്‌സ് ബ്രിട്ടന്‍, ബെല്‍ജിയം, ഹോളണ്ട് ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വന്നെങ്കിലും ബെല്‍ജിയവും ഹോളണ്ടും പിന്മാറി. പിന്നീട് ആകെ നടന്ന ഒറ്റ മത്സരിത്തൂലൂടെ ബ്രിട്ടന്‍ സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും നേടി. 2028 ലെ ഒളിമ്പിക്സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നതോടെ 128 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ക്രിക്കറ്റിന്റെ മടങ്ങിവരവ്. ക്രിക്കറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.