യുവതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇരിട്ടി: എടക്കാനത്ത് യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ ( 35 )യെ ആണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. അനിഷയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി പൊലീസ് ഇൻക്വസ്‌റ്റ് നടത്തി കണ്ണൂർ ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം എടക്കാനത്തെ വീട്ടിലെത്തി സംസ്‌കരിക്കും.
കണ്ണൂർ മതുക്കോത്തെ പ്രഭാകരൻ്റെയും രജിലയുടെയും മകളാണ്. ഭർത്താവ്: വിമുക്ത ഭടൻ കെ.കെ. ഉണ്ണികൃഷ്ണൻ. മക്കൾ: ശിവനന്ദ, അനുനന്ദ (ഇരുവരും കീഴൂർ വി യുപി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പ്രജിഷ, പ്രജീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page