ഓഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ; പിടിയിലായത് കഞ്ചാവ് വിൽപ്പനക്കിടെ


കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച്  കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ ടൗൺ പോലീസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്ന് പിടികൂടി. കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത് .ഒഡീഷയിൽ നിന്നുള്ള കഞ്ചാവ് കേരളത്തിൻ്റെ മറ്റു ഭാഗത്തുള്ളവർക്ക് കുറഞ്ഞ വിലയിൽ വാങ്ങി കൊടുക്കാൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിവെ സറ്റേഷൻ നാലാം ഫ്ലാറ്റ് ഫോമിൻ്റെ പാർക്കിംഗിൽ നിന്നാണ് ഇയാളെ 2 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്യൂന്നത്. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതി .ടൗൺ എസ് ഐ ഗിരീഷ് കുമാർ,  സീനിയർ സി പി ഒ  ബിനിൽകുമാർ, സി. പി.ഒ മാരായ ജീതേന്ദ്രൻ, ദിപിൻ, സുബീഷ്, സിറ്റിക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം .സജേഷ് കുമാർ പി, സുജിത്ത് സി.കെ, നാർകോട്ടിക്ക് ഷാഡോ  അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ഇബ്നു ഫൈസൽ, തൗഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page