പ്ലസ് വണ്‍ വിദ്യാര്‍ഥി എംഎസ് സായ്കൃഷ്ണയെ തേടി വീണ്ടും അംഗീകാരം

കാസര്‍കോട്: പ്ലസ്വണ്‍ വിദ്യാര്‍ഥി എംഎസ് സായ്കൃഷ്ണയെ തേടി വീണ്ടും അംഗീകാരം. ഹരിയാനയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സായ്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച ‘അരുതേ’യാണ്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണമാണ് ‘അരുതേ’ എന്ന മലയാളം ഹ്രസ്വചിത്രം പറഞ്ഞുവെക്കുന്നത്. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ കുട്ടികള്‍ക്കായാണ് ചിത്രമൊരുക്കിയത്.കാസര്‍കോട് ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കന്നഡ സനിമതാരവുമാണ് എം എസ് സായ്കൃഷ്ണ. സായ് കൃഷ്ണയുടെ കന്നഡ ഹ്രസ്വചിത്രമായ ‘പരിവര്‍ത്തനെ’ കഴിഞ്ഞവര്‍ഷം ഹുബ്ബള്ളിയില്‍ നടന്ന …

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

വെള്ളരിക്കുണ്ട്: മാലോം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. മാലോം വള്ളിക്കടവ് പിണക്കാട്ട് പറമ്പില്‍ ഹൗസ് ദേവസ്യ ജോണി (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രോടെ വീടിന് മുകളില്‍ റബര്‍ ഷീറ്റ് ഇടുന്നതിനിടേ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചേ മരിച്ചു. ചൊവ്വ രാവിലെ പതിനൊന്നു മണിയ്ക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം പുല്ലടി സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സംസ്‌കാരം നടക്കും. പിണക്കാട്ട് പറമ്പില്‍ വര്‍ക്കിയാണ് …

ഭാര്യയും ഭർത്താവും വാടക വീട്ടിൽ മരിച്ച നിലയിൽ

പാലക്കാട്:  ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കല്‍ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.ഞായറാഴ്ച വൈകിട്ടോടെ പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികള്‍ വന്ന്  വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.നാലു വര്‍ഷമായി ഇവര്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇരുവര്‍ക്കും പത്ത് വയസ് പ്രായമുളള …

മലയാളി യുവാവ് സൗദിയില്‍ മരിച്ചു; വിമാനത്താവളത്തില്‍ ആളെ ഇറക്കി താമസസ്ഥലത്തേക്ക് മടങ്ങവേയാണ് ഹൃദയാഘാതം സംഭവിച്ചത്

റിയാദ്: ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തില്‍ ആളെ എത്തിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ റിയാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സഭവിക്കുകയായിരുന്നു. റിയാദിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരനായിരുന്നു. ഷെഫി റഹീം നേരത്തെ ജിദ്ദയിലും ദുബായിയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.

റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി: അപകട നില തരണം ചെയ്തു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്.നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അടുത്ത സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ. .പ്രായമായ സ്ത്രീയെ നോക്കുന്ന ജോലി ചെയ്തിരുന്ന ഷീജയ്ക്ക് ആക്രമണ സമയത്ത് പെട്ടന്ന് ബങ്കറിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ലെന്നും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ ഷീജ കൃത്യമായി …

വോർക്കാടി സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ്സ് – സി പി എം ഔദ്യോഗിക സഖ്യത്തെ അട്ടിമറിച്ച് ബി ജെ പി- കോൺഗ്രസ്സ് വിമത സഖ്യം; വിമതരുടെ ജയം വൻ ഭൂരിപക്ഷത്തിൽ; അവസാന നിമിഷം അച്ചടക്ക നടപടി എടുത്തിട്ടും നാണംകെട്ട് കോൺഗ്രസ്സ് ജില്ലാ നേതൃത്വം

കാസർകോട്: ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോൺഗ്രസ്സ് വിമതർക്ക് മഞ്ചേശ്വരം വോർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയം. 11 സീറ്റുകളിൽ 7 സീറ്റുകളിൽ കോൺഗ്രസ്സ് വിമതരും 4 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചപ്പോൾ ഔദ്യോഗിക മുന്നണിക്ക് ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ്സിൽ നിന്നും മുഹമ്മദ് ഹനീഫ, മൂസക്കുഞ്ഞി, നിക്കോളാസ് മെന്തേര, വിനോദ് കുമാർ, റാബിയ, സുനിത ഡിസോജ എന്നിവരും, ബി ജെ പിയിൽ നിന്നും ജഗദീഷ്, സതീഷ്, സത്യനാരായണ ഭട്ട്, തുളസി കുമാരി എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയിച്ച എല്ലാവർക്കും …

കുഞ്ചത്തൂരില്‍ കാറിടിച്ച് പരിക്കേറ്റ 16 കാരന്‍ മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു. കുഞ്ചത്തൂര്‍ ഊമണ്ണ് കൊലക്കെ ഹൗസിലെ രഘുനാഥ് ആള്‍വയുടെ മകന്‍ സുമന്ത് ആര്‍ ആള്‍വ(16) ആണ് മരിച്ചത്. മിനിയാന്ന് വൈകീട്ട് മാടയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു കാറിടിച്ചത്. ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നു വൈകീട്ട് കുഞ്ചത്തൂരില്‍ റോഡ് ഉപരോധിച്ചു. കാസര്‍കോട് സ്വദേശിയുടെ കെ.എല്‍ 14-യു 6534 ഇന്നോവ കാറാണ് അപകടമുണ്ടാക്കിയതെന്ന് മഞ്ചേശ്വരം പൊലിസ് അറിയിച്ചു. പൊലിസ് …

ഒടുവില്‍ അത് ലഭിച്ചു; വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ഈവര്‍ത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ മെമോറിയല്‍ …

പകല്‍സമയം ഓട്ടോ ഡ്രൈവര്‍; രാത്രിയില്‍ വീടുകളില്‍ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകര്‍ത്തും; സഹികെട്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി പിന്നീട് ചെയ്തത്

കോഴിക്കോട്: രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കിഴക്കോത്ത് പന്നൂര്‍ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയില്‍ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളില്‍ കയറുന്നത്. രാത്രിയില്‍ വീടുകളില്‍ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകര്‍ത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്. വിവാഹം നടന്ന വീടുകളില്‍ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകള്‍ കുളിക്കുന്നത് ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തെന്നും പൊലീസ് …

മറ്റൊരു വാഹനത്തെ മറികടക്കവെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മംഗളൂരു: മറ്റൊരു വാഹനത്തെ മറികടക്കവെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ഗുരുപുര ഹൊസമനെ സ്വദേശി സച്ചിന്‍ കുമാര്‍ ആചാര്യ (33) ആണ് മരിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ദേശീയപാതയിലെ ഗഞ്ചിമുട്ടിലെ മുച്ചൂര്‍ ക്രോസിന് സമീപത്താണ് അപകടം. ബാങ്കിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു വവാഹനത്തെ ഓര്‍വടേക്ക് ചെയ്ത് പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ദേഹത്തുകൂടി ലോറി …

കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങിതായി വിവരം

കൊച്ചി: കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങി. അഖ്സ പള്ളി സന്ദര്‍ശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാന്‍ എത്തിയതാണ് സംഘം.ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ പലസ്തീനില്‍ ബെത്ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. ബെത്ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.നേരത്തെയുള്ള …

പ്രാർത്ഥിക്കാൻ എത്തിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം:പളളി കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ.ആറന്മുള സ്വദേശി വർഗീസ് തോമസി(63) നെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തുപറഞ്ഞെങ്കിലും വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു.സ്കൂൾ മാനേജ്മെന്‍റാണ്  വിഷയം ഒതുക്കി തീർക്കാൻ ഇടപെട്ടത്. എന്നാൽ …

ഐഐടിയിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ ഒളിക്യാമറ വച്ചു; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ന്യൂഡൽഹി: ഡല്‍ഹി ഐഐടിയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റില്‍.ഡല്‍ഹി ഭാരതി കോളജിലെ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണു നടപടി.ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഐഐടിയിലെത്തിയ 10 വിദ്യാര്‍ഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി.പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചു. തുടര്‍ന്നാണ് കിഷന്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‌തെന്നും ഐപിസി 354സി വകുപ്പു …

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ

പല്‍വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ. ഹരിയാനയിലാണ് സംഭവം. ശനിയാഴ്ച ഹരിയാനയിലെ പല്‍വാളിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയായ പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം.നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. 2020 ഒക്ടോബറില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.പിന്നീട് 16-ാം വയസ്സില്‍ …

ഇസ്രായേലിന്‍റെ തിരിച്ചടിയിൽ ഗാസ കത്തുന്നു: മരണം 200 കവിഞ്ഞു;ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 300;പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ ആശങ്കയിൽ ലോകം

വെബ്ഡെസ്ക്: ഹമാസ് ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം തുടരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 234 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 1600ൽ അധികം പേർക്ക് പരിക്കേറ്റു. 429  കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം.ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലാണ് ഇസ്രായേൽ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. ഗാസയിൽ മാത്രം 198 പേർ മരിച്ചതായാണ് സ്ഥിരീകരണം. ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനാൽ  മരണസംഖ്യ ഉയർന്നേക്കും.ഗാസയോട് ചേർന്ന ലെബനൻ അതിർത്തിക്കുള്ളിലും ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്.ഹമാസിന്‍റെ പ്രധാനപ്പെട്ട 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ  അവകാശപ്പെടുന്നു. …

വാഹനാപകടത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജി പ്രഭാകരന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർ പിടിയിൽ

പാലക്കാട്: മുതിർന്ന മാധ്യമ പ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനുമായ അയ്യപുരം ജി വൺ മഴവിൽ വീട്ടിൽ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. ഒലവക്കോട് വെച്ച് ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം.ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ. നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ന് നടക്കാനിരുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ വേണ്ടി …

മദ്യപിച്ചാല്‍ മാത്രമല്ല, കഞ്ചാവടിച്ച് വാഹനമോടിച്ചാലും ഇനി കുടുങ്ങും; ഉമിനീര്‍ പരിശോധനയുമായി പൊലിസ്

തിരുവനന്തപുരം: ഇനി മദ്യപിക്കുന്നവര്‍ മാത്രമല്ല, കഞ്ചാവ്, എം.ഡി.എം.എ ലഹരി ഉപയോഗിക്കുന്നവരും കുടുങ്ങും. ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്. ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. …

കടയില്‍ ലോഡ് ഇറക്കുന്നതിനിടെ തീപിടിച്ചു; പടക്കകടയ്ക്ക് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ പടക്കകടയ്ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ അത്തിബെല്ലയില്‍ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം നടന്നത്.പടക്കക്കട ഉടമയായ നവീന്‍, കണ്ടെയ്‌നര്‍ വാഹനത്തില്‍ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്.തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പടക്കങ്ങള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. എട്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പടക്കം …