വാര്‍ഡിലെ വോട്ടര്‍മാര്‍ തന്നെ പരിഹസിക്കുന്നു; പാര്‍ട്ടിയും അവഗണിക്കുന്നു; മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്തംഗം രാജിവച്ചു

കാസര്‍കോട്: പാര്‍ട്ടിയും പഞ്ചായത്ത് അധികൃതരും നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്ത് പഞ്ചായത്തംഗം രാജിവച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം വി.ആര്‍.ദീക്ഷിതാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. എസ്.ഡി.പി.ഐ പ്രതിനിധിയായിരുന്നു. ദീക്ഷിതിന്റെ രാജിക്കത്ത് ഈ മാസം 12 ന് നേരിട്ടു കൈപ്പറ്റുകയും കഴിഞ്ഞദിവസം 12.49 മുതല്‍ രാജി പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എസ്.ഡി.പി.ഐയുടെ ടിക്കറ്റില്‍ 2020 ല്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട തനിക്കു പൊതു പ്രവര്‍ത്തന പരിചയമൊന്നുമില്ലെന്നും കൂലിപ്പണിക്കാരനാണെന്നും എല്ലാ കാര്യത്തിലും പിന്തുണയും സഹായവുമുണ്ടായാലേ മത്സരിക്കാനാവൂവെന്നും ഇക്കാര്യം …

സ്തനാർബുദത്തെ നേരത്തെ അറിയാം;സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

വെബ് ഡെസ്ക്:സ്തനാര്‍ബുദ ബോധവത്ക്കരണ മാസമാണ് ഒക്ടോബർ. ആഗോളതലത്തിൽ സ്ത്രീകൾക്കിടയില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാർബുദം. ഈ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും സ്ത്രീകളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നത്. നേരത്തെയുള്ള രോഗ നിര്‍ണയത്തിന് പതിവായുള്ള സ്ക്രീനിംഗ് അല്ലെങ്കിൽ പരിശോധന ആവശ്യമാണ്. ഇതിന്‌ ഏറ്റവും ഫലപ്രദമായ മാർഗം മാമോഗ്രാം ആണ്. സ്തന സ്വയം പരിശോധന, ക്ലിനിക്കൽ ബ്രെസ്റ്റ് പരീക്ഷകൾ, അൾട്രാസൗണ്ട് അല്ലെങ്കിൽ എംആർഐകൾ പോലുള്ള ഇമേജിംഗ് ടെക്നിക്കുകൾ ഇവയെല്ലാമാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍.ഇത് അതിജീവന നിരക്ക് …

ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. തത്സമയ വീഡിയോ സിഗ്‌നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഇസാം അബ്ദുള്ള. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും ലേഖകരുള്‍പ്പെടെ നാലുമാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമറാമാന്‍ എലി ബ്രാഖ്യയും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറും പരിക്കേറ്റ …

ഒടുവിൽ കെ കുല വിളവെടുത്തു;കിട്ടിയത് റെക്കോർഡ് തുക;സിൽവർ ലൈൻ വിരുദ്ധ സമര സമിതിയുടെ വിളവെടുപ്പ് കഥ

തൃശ്ശൂർ: കെ റെയിൽ വിരുദ്ധ സമര സമിതി  പ്രതിഷേധത്തിന്‍റെ ഭാഗമായി നട്ട  വാഴ വിളവെടുത്തപ്പോൾ  കിട്ടിയത് റെക്കോർഡ് തുക. ഒരു വാഴക്കുലക്ക് കിട്ടിയത് 60250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്. വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ വയോധിക തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് ബാബു അറിയിച്ചു. തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പിൽ കെ റെയിൽ കുറ്റി സ്ഥാപിച്ചത് …

കുപ്രസിദ്ധ മോഷ്ടാവ് സിദ്ദിഖ് കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ:  കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഖലീൽ ക്വാർട്ടേഴ്സിലെ കൊപ്പന പറമ്പിൽ സിദ്ദിഖ്(32)അറസ്റ്റിൽ.ഇന്ന് പുലർച്ചെ പാപ്പിനിശ്ശേരിയിൽ വച്ച് വളപട്ടണം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 14 ന് രാത്രി പാപ്പിനിശ്ശേരി ചുങ്കത്തെ കട കുത്തിതുറന്ന് 3 ഇലക്ട്രിക് മോട്ടോറുകളും അനുബന്ധ സാധനങ്ങളും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്ന് പൊലീസ് പൊറഞ്ഞു

വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വച്ച ആളെയും നിര്‍മിച്ചു നല്‍കിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെയും കയ്യോടെ പിടികൂടി എം.വി.ഡി

കാസര്‍കോട്: വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ച ആളെയും നിര്‍മിച്ചു നല്‍കിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെയും എം.വി.ഡി കയ്യോടെ പിടികൂടി. തൃക്കരിപ്പൂര്‍ സ്വദേശി ബഷീര്‍ മന്‍സില്‍ ഉസ്മാനെയാണ് വ്യാജ ലൈസന്‍സ് കൈവശം വച്ചതിന് പൊലിസ് അറസ്റ്റ് ചെയ്തത്. വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത എസ് ആന്‍ഡ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ പ്രൊപ്രൈറ്റര്‍ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് നടപടി സ്വീകരിച്ചത്. മോട്ടോര്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ …

ലഹരിയുമായി പറന്നെത്തി തുമ്പിപ്പെണ്ണും സംഘവും;പിടികൂടി എക്സൈസ് സംഘം;കൊച്ചിയിൽ പിടികൂടിയത് അരക്കോടിയുടെ രാസ ലഹരി

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്ത് നിന്നും വൻ ലഹരിവേട്ട. കോട്ടയം സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. 50 ലക്ഷം വിലമതിക്കുന്ന അരക്കിലോയോളം രാസലഹരിയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോൾ ആണ് ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിക്കുന്ന പ്രധാനി. ഇവരെ കൂടാതെ അങ്കമാലി സ്വദേശി എൽറോയ്,കാക്കനാട് അത്താണി സ്വദേശി അജ്മൽ,ചെങ്ങമനാട് സ്വദേശി  അമീ‍ർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ഹിമാചൽപ്രദേശിൽ നിന്നും രാസലഹരി ഓൺലൈൻ മുഖേന ഓർഡർ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തിൽ …

കേരളം ഇതു കണ്ടു പഠിക്കണം; മംഗളൂരുവില്‍ കര്‍ണാടക ആര്‍.ടി.സി ‘പല്ലക്കി’ ആഡംബര സ്ലീപ്പര്‍ ബസുകള്‍ നിരത്തിലിറക്കുന്നു

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ‘പല്ലക്കി’ പുതിയ ആഡംബര ബസുകളിറക്കാന്‍ ഒരുങ്ങി കര്‍ണാടക ആര്‍.ടി.സി. നേരത്തെ തന്നെ രാജഹംസ, ഐരാവത്, അംബാരി എന്നീ ലക്ഷ്വറി സ്ലീപ്പര്‍ കോച്ചുകളുള്ള ആഡംബര ബസുകള്‍ ജില്ലയില്‍ നിരത്തിലിറങ്ങിയ വിജയത്തിലാണ് പുതിയ പദ്ധതി. ആദ്യം മംഗളൂരു നഗരത്തിലാണ് പദ്ധതി കൊണ്ടുവരുന്നത്. നിലവില്‍ 12 കെ.എസ്.ആര്‍.ടി.സി ആഡംബര ബസുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. ഇനി 40 പല്ലക്കി ബസുകള്‍കൂടി നിരത്തിലിറക്കാനാണ് പദ്ധതി. എട്ട് ബസുകള്‍ മംഗളൂരുവിലേക്കും നാലെണ്ണം പുത്തൂര്‍ ഡിവിഷനിലേക്കും സര്‍വീസ് നടത്തും. ബംഗളൂരുവിലേക്കുള്ള …

ഭർത്താവിനെ വധിക്കാൻ ഭാര്യയുടെ ക്വട്ടേഷൻ; ഭാര്യാ സഹോദരൻ അടക്കം മുഴുവൻ പ്രതികളും പിടിയിൽ

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യാ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയിൽ.ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാര്‍ പൊലീസ് പറഞ്ഞു. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയില്‍ അബ്ബാസിനെയാണ് ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എറണാകുളം ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍, പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച്പാറ വിട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്ബിയാര്‍ മഠം ഭാഗത്ത് ആനക്കുഴിപറമ്ബില്‍ ഷാഹുല്‍ ഹമീദ് …

മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരണത്തിന് കീഴടങ്ങി; അടിച്ചത് പലക ഉപയോഗിച്ച്; അമ്മയുടെ വിയോഗം മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം

കാസർകോട്: മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരിച്ചു.നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയാണ്  മകന്‍ സുജിത്ത്(34) രുഗ്മണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്.പൊലീസ് എത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇന്നു പുലർച്ചെയാണ് രുഗ്മണി മരിച്ചത്. സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി …

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു; അപകടമുണ്ടായത് കണ്ണൂർ കൂത്തുപറമ്പിൽ

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു. തുവ്വക്കുന്ന് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്.കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോര്‍ന്ന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  വണ്ടിയില്‍ ആളുകള്‍ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു.ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ പടർന്ന് പിടിച്ചതോടെ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനം …

വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് എരവിൽ സ്വദേശിനി സി അനിത(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഗ്രാമവേദി ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാര ചടങ്ങ് 10.30 ന്. അതേസമയം മരണ കാരണം വ്യക്തമല്ല. കടബാധ്യത …

കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ആൾ കിണറ്റിൽ ചാടി; രക്ഷിക്കാൻ ഇറങ്ങിയ വാർഡ് മെമ്പറും കിണറ്റിൽ കുടുങ്ങി:ഒടുവിൽ ഫയർ ഫോഴ്സ് എത്തി  രക്ഷപ്പെടുത്തി ;മംഗൽപ്പാടിയിലെ കിണറ്റിൽ ചാടൽ അപാരത

കാസർകോട്: മംഗൽപ്പാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .ജീവനക്കാരില്ലാത്തതിനെതിരെ അംഗങ്ങളുടെ സമരം നടക്കുന്ന പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഡി.വൈ.എസ്.പിയുമായി സംസാരിച്ചുകൊണ്ട് നിൽക്കെ  മധ്യവസ്കസ്കൻ കുഴഞ്ഞ് വീണത്.ബന്തിയോട് അടുക്ക ചുക്കിരിയടുക്കത്തെ നസീർ (55)ആണ് കുഴഞ്ഞ് വീണത്.സ്ഥലത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.ചികിത്സക്കിടെ തന്നെ ജില്ലാ പൊലീസ് സൂപ്രണ്ടിന് അടുത്ത് എത്തിക്കണമെന്നും ചിലർ നീതി  നൽകുന്നില്ലെന്നും നസീർ ഒപ്പമുള്ളവരോട് പറഞ്ഞു. ഇതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ നസീർ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് വില്ലേജ് …

ബന്ദികളാക്കിയവരിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്;കൊല്ലപ്പെട്ടത് ഇസ്രായേൽ വ്യോമാക്രമണത്തില്ലെന്നും ഹമാസ്;പശ്ചിമേഷ്യയിൽ സ്ഥിതി ഗുരുതരം

ബന്ദികളാക്കിയ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും, വിദേശികളും ഉള്‍പ്പെടെയുള്ള ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.വടക്കന്‍ ഗാസയിലുള്ള 13 ബന്ദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സാധാരണക്കാരും, സുരക്ഷാ സേനയും ഉള്‍പ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നാല് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു. വടക്കന്‍ ഗാസയിലെ അഞ്ച് ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ പതിമൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടതായി എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറയുന്നു.മുന്നറിയിപ്പില്ലാതെ …

തിരുവനന്തപുരത്തു നിന്നും ബിസിനസുകാരനെ തട്ടികൊണ്ടുവന്ന് മൊഗ്രാലിലെ റിസോര്‍ട്ടില്‍ ബന്ദിയാക്കി; അക്രമികളെ ഓടിച്ചിട്ടു പിടികൂടി പൊലീസ്

കാസർകോട്: ബിസിനസ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ തട്ടികൊണ്ടുവന്ന്‌ മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബന്ദിയാക്കിയ സംഘത്തെ പൊലീസ്‌ മണിക്കൂറുകള്‍ക്കുള്ളിൽ പിടികൂടി. ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം സരോജം വീട്ടിൽ നിഷാന്തിനെയാണ് തട്ടിക്കൊണ്ടുപോയത്. കോട്ടയം വൈക്കം കൊതവര പഞ്ചായത്തോഫീസിനു സമീപം ചക്കാലയ്ക്കൽ വീട്ടിൽ റോയി സി.ആന്റണി (47), കോഴിക്കോട് ചിലവൂർ അങ്കണവാടിക്ക് സമീപം ഷംനാദ് (ഷാൻ-33), ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽവീട്ടിൽ നെൽസൺ (ഫ്രെഡി-33), കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ പോസ്റ്റ് ഓഫീസിനുസമീപം പൊറ്റമ്മൽ ഹൗസിൽ …

മുസ്ലിംലീഗ് നേതാവും മുന്‍ കരാറുകാരനുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് അന്തരിച്ചു

കാസര്‍കോട്: ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് (88) അന്തരിച്ചു. ആദ്യകാലത്തെ ബഹുനില കെട്ടിടങ്ങളിലൊന്നായ എയര്‍ലൈന്‍സ് ബീല്‍ഡിങ്ങിന്റെ മാനേജിംഗ് പാര്‍ട്ടണര്‍ ആയിരുന്നു. കേരളത്തിലും കര്‍ണാടകയിലും ദീര്‍ഘകാലം പൊതുമരാമത്ത് കരാറുകാരനായി ജോലിചെയ്തിരുന്നു. അഭിവക്ത മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും അഭിവക്ത കണ്ണൂര്‍ ജില്ല കൗണ്‍സിലറുമായിരുന്നു. പാര്‍ട്ടിയുടെ ചെങ്കള പഞ്ചായത്ത് ട്രഷററായും വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേവിഞ്ചയിലെ യങ്ങ്മെന്‍സ് ലൈബ്രറിയുടെ ആജീവനാന്ത പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം ബേവിഞ്ച ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. …

കുട്ടികളെ തമ്മില്‍ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് നിര്‍ബന്ധിച്ചു; ദൃശ്യം പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച 25 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തമ്മില്‍ പ്രകൃതി വിരുദ്ധ ലൈംഗീകപീഡനത്തിന് നിര്‍ബന്ധിച്ച് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോക്‌സോ കേസ്. ഉദുമ പാക്യാര സ്വദേശി അജ്ജുവിനെ(25)തിരെയാണ് പോക്‌സോ നിയമപ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും വ്യാഴാഴ്ചയും കഴിഞ്ഞ മാസവുമാണ് ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് യുവാവ് പ്രകൃതി വിരുദ്ധരതിക്രീഡകള്‍ ചിത്രീകരിച്ചത്. വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാനെന്ന വ്യാജേനയാണ് കുട്ടികലെ വിളിച്ചു വരുത്തിയത്. പിന്നീട് കുട്ടികളെ നിര്‍ബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികള്‍ തമ്മിലുള്ള …

വിവരാവകാശ പ്രവര്‍ത്തകൻ  സുബ്രഹ്മണ്യ നായ്‌ക്ക്‌ അന്തരിച്ചു

കാസർകോട്: പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ കുമ്പള കഞ്ചിക്കട്ട ദുര്‍ഗാംബ റോഡിലെ സുബ്രഹ്മണ്യ നായിക്‌ (65) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ വീട്ടിൽ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ ജില്ലാ സഹകരണ ആശുപത്രിയിലും, തുടര്‍ന്നു കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷേഡിക്കാവിലെ ശ്രീകൃഷ്‌ണ വിദ്യാലയ സംസ്‌കൃതാധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ബദിയഡുക്കയില്‍ വ്യവസായ സ്ഥാപനവും നടത്തിയിരുന്നു.അഴിമതി വിരുദ്ധനായിരുന്ന ഇദ്ദേഹം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും  കണ്ണിലെ കരടായിരുന്നു. അഴിമതി ചൂണ്ടിക്കാട്ടുന്നതിന്‌ ഭീഷണിയും, അക്രമവും നേരിടേണ്ടി വന്നിട്ടുണ്ട്.ഭാര്യ: മമത.മക്കളില്ല.രണ്ടു സഹോദരിമാരുണ്ട്‌.