കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്ത് നിന്നും വൻ ലഹരിവേട്ട. കോട്ടയം സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. 50 ലക്ഷം വിലമതിക്കുന്ന അരക്കിലോയോളം രാസലഹരിയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോൾ ആണ് ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിക്കുന്ന പ്രധാനി. ഇവരെ കൂടാതെ അങ്കമാലി സ്വദേശി എൽറോയ്,കാക്കനാട് അത്താണി സ്വദേശി അജ്മൽ,ചെങ്ങമനാട് സ്വദേശി അമീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ഹിമാചൽപ്രദേശിൽ നിന്നും രാസലഹരി ഓൺലൈൻ മുഖേന ഓർഡർ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തിൽ വിതരണം ചെയ്യും. 10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്സൈസ് അംഗങ്ങൾ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെ പ്രതികൾ കാറിൽ എത്തിയപ്പോൾഎക്സൈസ് സംഘം വാഹനംവളയുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ബലമായി കീഴടക്കുകയായിരുന്നു.