കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ആൾ കിണറ്റിൽ ചാടി; രക്ഷിക്കാൻ ഇറങ്ങിയ വാർഡ് മെമ്പറും കിണറ്റിൽ കുടുങ്ങി:ഒടുവിൽ ഫയർ ഫോഴ്സ് എത്തി  രക്ഷപ്പെടുത്തി ;മംഗൽപ്പാടിയിലെ കിണറ്റിൽ ചാടൽ അപാരത

കാസർകോട്: മംഗൽപ്പാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .ജീവനക്കാരില്ലാത്തതിനെതിരെ അംഗങ്ങളുടെ സമരം നടക്കുന്ന പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഡി.വൈ.എസ്.പിയുമായി സംസാരിച്ചുകൊണ്ട് നിൽക്കെ  മധ്യവസ്കസ്കൻ കുഴഞ്ഞ് വീണത്.ബന്തിയോട് അടുക്ക ചുക്കിരിയടുക്കത്തെ നസീർ (55)ആണ് കുഴഞ്ഞ് വീണത്.സ്ഥലത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.ചികിത്സക്കിടെ തന്നെ ജില്ലാ പൊലീസ് സൂപ്രണ്ടിന് അടുത്ത് എത്തിക്കണമെന്നും ചിലർ നീതി  നൽകുന്നില്ലെന്നും നസീർ ഒപ്പമുള്ളവരോട് പറഞ്ഞു. ഇതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ നസീർ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് വില്ലേജ് ഓഫീസ് പരിസരത്തെ കിണറ്റിനടുത്തേക്ക് നീങ്ങുകയും കിണറ്റിൽ ചാടുകയുമായിരുന്നു.വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം പെരുങ്കടി ഉമ്പായി ഇയാളെ രക്ഷിക്കാൻ ഒപ്പം ചാടി.നസീറിനെ മുങ്ങുന്നതിൽ നിന്ന് രക്ഷിച്ചെങ്കിൽ കരകയറാൻ കഴിയാതെ ഇരുവരും കിണറ്റിൽ കിടന്നു. ഇതിനിടെ എത്തിയ ഫയർഫോഴ്സ് സംഘം രണ്ടാളെയും പുറത്ത് എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നസീറിനെ കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റി.   

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page