ഭർത്താവിനെ വധിക്കാൻ ഭാര്യയുടെ ക്വട്ടേഷൻ; ഭാര്യാ സഹോദരൻ അടക്കം മുഴുവൻ പ്രതികളും പിടിയിൽ

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യാ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയിൽ.ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാര്‍ പൊലീസ് പറഞ്ഞു. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയില്‍ അബ്ബാസിനെയാണ് ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എറണാകുളം ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍, പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച്പാറ വിട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്ബിയാര്‍ മഠം ഭാഗത്ത് ആനക്കുഴിപറമ്ബില്‍ ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. ഷാഹുല്‍ ഹമീദ് അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.കേസില്‍ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും, അയല്‍വാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീര്‍, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page