മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരണത്തിന് കീഴടങ്ങി; അടിച്ചത് പലക ഉപയോഗിച്ച്; അമ്മയുടെ വിയോഗം മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം


കാസർകോട്: മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയാണ്  മകന്‍ സുജിത്ത്(34) രുഗ്മണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്.പൊലീസ് എത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇന്നു പുലർച്ചെയാണ് രുഗ്മണി മരിച്ചത്. സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. സുജിത്തിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി കുതിരവട്ടം മാനസികക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. രുഗ്മണിക്ക് മറ്റൊരു മകനുണ്ട്. ഈ മകനും മാനസിക വൈകല്യമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page