കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തമ്മില്‍ പ്രകൃതി വിരുദ്ധ ലൈംഗീകപീഡനത്തിന് നിര്‍ബന്ധിച്ച് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോക്‌സോ കേസ്. ഉദുമ പാക്യാര സ്വദേശി അജ്ജുവിനെ(25)തിരെയാണ് പോക്‌സോ നിയമപ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയും വ്യാഴാഴ്ചയും കഴിഞ്ഞ മാസവുമാണ് ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് യുവാവ് പ്രകൃതി വിരുദ്ധരതിക്രീഡകള്‍ ചിത്രീകരിച്ചത്. വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാനെന്ന വ്യാജേനയാണ് കുട്ടികലെ വിളിച്ചു വരുത്തിയത്. പിന്നീട് കുട്ടികളെ നിര്‍ബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികള്‍ തമ്മിലുള്ള പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിയോട് ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പതിനാലുകാരനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.