ബന്ദികളാക്കിയവരിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്;കൊല്ലപ്പെട്ടത് ഇസ്രായേൽ വ്യോമാക്രമണത്തില്ലെന്നും ഹമാസ്;പശ്ചിമേഷ്യയിൽ സ്ഥിതി ഗുരുതരം
ബന്ദികളാക്കിയ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും, വിദേശികളും ഉള്‍പ്പെടെയുള്ള ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.വടക്കന്‍ ഗാസയിലുള്ള 13 ബന്ദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സാധാരണക്കാരും, സുരക്ഷാ സേനയും ഉള്‍പ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നാല് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു. വടക്കന്‍ ഗാസയിലെ അഞ്ച് ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ പതിമൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടതായി എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറയുന്നു.മുന്നറിയിപ്പില്ലാതെ ഇസ്രായേൽ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഓരോ ബന്ദിയെ വീതം കൊലപ്പെടുത്തുമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.അതിനിടെ 10 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ തെക്കൻ ഭാഗത്തേയ്‌ക്ക് നീങ്ങണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നു യു.എന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ കരയുദ്ധത്തിലേയ്‌ക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മുന്നറിയിപ്പ് പുറത്തു വന്നത്. ഗാസയുടെ വടക്കുഭാഗത്തു നിന്നുള്ളവരോട് ഒഴിഞ്ഞുപോകാനായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. ഇസ്രയേല്‍ നടപടി വലിയ വിപത്തിനു കാരണമാകുമെന്നും ഗാസയിലെ ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോകണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും യു.എന്‍. ഇസ്രയേലിനോട് ആവശ്യപ്പെട്ടു.