കാസർകോട്: പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ കുമ്പള കഞ്ചിക്കട്ട ദുര്‍ഗാംബ റോഡിലെ സുബ്രഹ്മണ്യ നായിക് (65) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ വീട്ടിൽ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ ജില്ലാ സഹകരണ ആശുപത്രിയിലും, തുടര്‍ന്നു കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷേഡിക്കാവിലെ ശ്രീകൃഷ്‌ണ വിദ്യാലയ സംസ്‌കൃതാധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ബദിയഡുക്കയില്‍ വ്യവസായ സ്ഥാപനവും നടത്തിയിരുന്നു.അഴിമതി വിരുദ്ധനായിരുന്ന ഇദ്ദേഹം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും കണ്ണിലെ കരടായിരുന്നു. അഴിമതി ചൂണ്ടിക്കാട്ടുന്നതിന് ഭീഷണിയും, അക്രമവും നേരിടേണ്ടി വന്നിട്ടുണ്ട്.ഭാര്യ: മമത.മക്കളില്ല.രണ്ടു സഹോദരിമാരുണ്ട്.