സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; നടപടി അന്വേഷണ വിധേയമായി;വിദ്യാർത്ഥിയെ കൊല്ലാൻ കാറുപയോഗിച്ച പ്രിയരഞ്ജന് ഇനി വണ്ടി ഓടിക്കാൻ കഴിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാകടയിൽ മുൻ വൈരാഗ്യത്തെ തുടർന്ന്  വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.പ്രതിയായ പ്രീയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വമാണ് ക്രൂര കൃത്യം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തതോടെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്തത്.കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത് ആഗസ്റ്റ് 30 ന് ആയിരുന്നു.ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട്  സിസിടിവി ദൃശ്യങ്ങളിലാണ്  …

കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറി ന്യൂ ഡൽഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് 7 മണിക്കൂർ വൈകും; മറ്റു ട്രയിനുകളെയും മഴ ബാധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ.കനത്ത മഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രയിൻ നമ്പർ 12625 തിരുവനന്തപുരം ന്യൂഡൽഹി കേരളാ എക്സ്പ്രസ്സിന്‍റെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.ഉച്ചക്ക് 12:30 ന് പുറപ്പെടേണ്ടിയിരുന്ന കേരളാ എക്സ്പ്രസ്സ്  ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. വൈകിട്ട് 7.35 ന് ആയിരിക്കും കേരളാ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മറ്റു ട്രയിനുകളെയും മഴ …

പൂട്ടിയിട്ട വാടക വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അഴുകിയ മൃതദേഹം; മൃതശരീരം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് എത്തിയപ്പോൾ;ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയം

കാസ‍ർകോട്: നീലേശ്വരം പട്ടേനയിൽ പൂട്ടിയിട്ട വാടകവീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.  ടൈൽസ് തൊഴിലാളിയായ ഉത്തർ പ്രദേശ് സ്വദേശി ധർമ്മപാൽ ഓജസിന്റെ മകൻ അരവിന്ദനെ (40)യാണ് പട്ടേന ഗ്യാസ് ഗോഡൗണിന് സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഹോം നഴ്സായ ഭാര്യ  സരസമ്മ ജോലി സ്ഥലത്തു നിന്നും രാവിലെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം കൊണ്ട് വീട്ടിനടുത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് സരസമ്മ വന്ന ഓട്ടോറിക്ഷാ ഡ്രൈവർ പട്ടേനയിലെ സാമൂഹ്യ …

നാല് വയസുകാരനെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി;ദാരുണ സംഭവം ആലപ്പുഴ മാന്നാറിൽ

ആലപ്പുഴ:നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കൃപാസദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രാവിലെ മിഥുന്റെ മാതാപിതാക്കൾ എഴുന്നേറ്റപ്പോഴാണ് തറയിൽ  കിടക്കുന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പിന്നീട് മാതാപിതാക്കൾ മുറിയിൽ  ചെന്നുനോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മരണകാരണമെന്തെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി …

നവരാത്രി മഹോത്സവത്തിനു  തുടക്കം; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

കാസര്‍കോട്‌: നന്മയുടെയും വിജയത്തിന്റെയും ഉത്സവമായ നവരാത്രി മഹോത്സവത്തിനു  തുടക്കമായി.ഇനി ഒന്‍പതു ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. ക്ഷേത്രാങ്കണങ്ങള്‍ സംഗീതമന്ത്ര മുഖരിതമാകും. നവരാത്രിയോടനുബന്ധിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര മടക്കം പ്രധാന ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാസർകോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങൾ അറിയാം.  മഹാലക്ഷ്‌മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം, കനകവളപ്പ്‌ ശ്രീധര്‍മ്മളാശാസ്‌താ ക്ഷേത്രം നവരാത്രി മഹോത്സവം നാളെ മുതല്‍ 24 വരെ ഭക്തിനിര്‍ഭരമായ പരിപാടികളോടെ നടക്കും. രാവിലെ 6ന്‌ ഗണപതി ഹോമം, 7ന്‌ നവരാത്രി …

ഹണിട്രാപ്പ് നടത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ ചെരിപ്പ് മാലയിട്ട് നടത്തി; യുവതിക്ക് നേരെ അതിക്രമം നടന്നത് കർണാടകയിലെ ബെലഗാവിയിൽ ; കേസ്സെടുത്ത് പൊലീസ്

മംഗളൂരു: ബെലഗാവി ജില്ലയിലെ  ഗ്രാമത്തിലാണ് ഹണി ട്രാപ്പിംഗ് ആരോപിച്ച് പ്രദേശവാസികൾ  യുവതിയെ ചെരുപ്പ് മാല അണിയിച്ച്  നടത്തിച്ചത്.ഗോകാക്ക് ടൗണിന് സമീപം ഘടപ്രഭ മൃത്യുഞ്ജയ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹണി ട്രാപ്പിംഗ് നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയിൽ ശ്രീദേവിയെന്ന യുവതിയെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വാക്കുതർക്കം മൂർച്ഛിച്ചപ്പോഴാണ്  നാട്ടുകാർ സംഘടിച്ചെത്തി യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. പിന്നീട് ഘടപ്രഭ മൃത്യുഞ്ജയ സർക്കിളിനു സമീപം ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.യുവതിക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് …

സംസ്ഥാനത്ത് കനത്ത മഴ തിരുവനന്തപുരത്തും കൊച്ചിയിലും വെള്ളക്കെട്ട്; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്;ടെക്നോപാർക്കിൽ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. തിരുവനന്തപുരത്ത് രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടു. നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്ക്. കല്ലുവിള സ്വദേശി അരുണിനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ അരുണിനെ തിരുവനന്തപുരം …

സ്ത്രീധനമായി ബൈക്ക്  കിട്ടിയില്ല; 22കാരിയെ ഭര്‍ത്താവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; മൃതദേഹം തറയ്ക്കുള്ളില്‍ കുഴിച്ചിട്ടു

ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് 22കാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ടു.കൃത്യം നടത്തിയതിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം. അനിതയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഒരുവര്‍ഷം മുന്‍പായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാര്‍ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അടുത്തിടെയായി ബൈക്ക് വാങ്ങി നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു.ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് …

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ വിട്ടയച്ചു;വിദ്യാർത്ഥികൾക്കെതിരെ കേസ്സെടുത്തില്ലെന്നും പൊലീസ്

കൊല്ലം: കൊല്ലം ചടയമംഗലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു.യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേൾവി പരിമിതിയുള്ളവരും സംസാര ശേഷിയില്ലാത്തവരുമാണ്  അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.വാഹന വ്യൂഹം വരുമ്പോൾ  ഹോണടിച്ചിട്ടും ഇവർ മാറിയില്ലെന്നായിരുന്നു ആരോപണം.ഇവർക്ക് കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്.ഭിന്ന ശേഷിയുള്ളവർ പഠിക്കുന്ന  തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർഥികളാണ് ഇവർ. നിഷിലെ അധികൃതർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അർദ്ധരാത്രിയോടെ അഞ്ചുപേരും …

ഇസ്രായേൽ ആക്രമണ സൂത്രധാരൻ ഹമാസ് കമാൻഡർ അലി ഖാദിയെ വധിച്ചെന്ന് ഇസ്രായേൽ; പ്രതികരിക്കാതെ ഹമാസ്

വെബ് ഡെസ്ക്: ഇസ്രായേൽ ആക്രമണത്തിൻ്റെ സൂത്രധാരനായ ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ സേന. വ്യോമാക്രമണത്തിലൂടെയാണ് ഹമാസ് കമാൻഡൻ അലി ഖാദിയെ വധിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസയിൽ വ്യോമാക്രമണം നടത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേലികളെ തട്ടികൊണ്ട് പോയതിന് മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.അതേ സമയം ഇസ്രായേൽ  നടത്തിയ ആക്രമണത്തിൽ ഇതുവരെ 2200  ലേറെ പേർ മരിച്ചെന്നും എണ്ണായിരത്തിലേറെ പേർക്ക് പരിക്കേറ്റെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് …

വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തില്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടിമാലി: വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ ജിനീഷിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിസല്‍സയിലിരിക്കെയാണു മരണം. ഈ മാസം പത്തിനാണ് ജിനീഷ് മയില്‍ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതു കണ്ട് ഓടിക്കൂടിയ …

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; സ്ളിപ്പ് ആവശ്യപ്പെട്ടപ്പോൾ കഞ്ചാവ് പൊതി നൽകി യുവാക്കൾ ; കേസ്സെടുത്ത് പൊലീസ്

പത്തനംതിട്ട : കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. പൊലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു. 8 ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നു യുഡിഎഫ് ആരോപിച്ചു. രാവിലെ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘർഷത്തിനിടയിൽ …

കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു ടിസി നല്‍കണം; ഫീസിന്റെ പേരില്‍ ടിസി തടയാന്‍ പറ്റില്ല; വിദ്യാഭ്യാസം മൗലിക അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂളിലെ ട്യൂഷന്‍ ഫീസ് നല്‍കാനുണ്ടെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു ടിസി നല്‍കാന്‍ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഫീസ് നല്‍കാനുണ്ടെന്ന പേരില്‍ കുട്ടിക്ക് ടിസി നിഷേധിച്ചത്. 2023-24 അധ്യയന വര്‍ഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നല്‍കാത്തതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാന്‍ പോകാനാണ് ടിസി വാങ്ങുന്നതെന്നും …

സ്‌കൂളിലെ ഭക്ഷ്യ മേള; ഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട്: കോഴിക്കോട് വളയം പൂവ്വംവയല്‍ എല്‍.പി സ്‌കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ബസ് ഡ്രൈവര്‍, പാചകതൊഴിലാളി, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചയോടെയാണ് പനിയും ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഇവരെ …

ഡേറ്റിങിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി; മയക്കിക്കിടത്തി മൊബൈല്‍ഫോണും, സ്വര്‍ണ്ണാഭരണങ്ങളും, ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൊണ്ട് യുവതി മുങ്ങി

ന്യൂഡല്‍ഹി: ഡേറ്റിങിനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിന്റെ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ച് യുവതി. രോഹിത് ഗുപ്ത എന്ന യുവാവിനാണ് ഡേറ്റിങ് കൊണ്ടു ദുരനുഭവം സമ്മാനിച്ചത്. സാക്ഷി, പായല്‍ എന്നീ പേരുകളുള്ള യുവതിയെ ബംബിള്‍ ഡേറ്റ് ആപ്പിലൂടെയാണ് രോഹിത് ഗുപ്ത പരിചയപ്പെടുന്നത്. ഡേറ്റിങ്ങിനായി യുവതി വീട്ടിലെത്തുകയും തുടര്‍ന്ന് മദ്യത്തില്‍ ലഹരി കലര്‍ത്തി യുവാവിന് നല്‍കുകയായിരുന്നു. യുവാവിന് ബോധം തിരികെ ലഭിച്ചപ്പോഴേക്കും മൊബൈല്‍ഫോണും, സ്വര്‍ണ്ണാഭരണങ്ങളും, ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൊണ്ട് യുവതി മുങ്ങുകയായിരുന്നു.ഈമാസം ഒന്നിന് സാക്ഷി, രോഹിത് …

മൃതദേഹമെത്തിച്ച് മടങ്ങിയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാത പെരിയ ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. കാലിന് ഗുരതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സ്വദേശി സുകേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ചാലിങ്കാല്‍ രാവണേശ്വരം റോഡിലാണ് അപകടം. രോഗിയെ ഇറക്കിയ ശേഷം കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തേില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പാടെ തകര്‍ന്നു. കാര്‍ ഓടിച്ച കാസര്‍കോട് സി.പി.സിആര്‍.ഐ …

ഓണ്‍ലൈനില്‍ പുതപ്പു വാങ്ങിയ എം.എല്‍.എക്കും പണികിട്ടി; ലഭിച്ചത് ഗുണനിലവാരമില്ലാത്ത പുതപ്പ്; എന്‍.എ നെല്ലിക്കുന്നിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ഇരയായി. 1200 രൂപയുടെ പുതപ്പിനു എം.എല്‍.എ ഓണ്‍ലൈനില്‍ ബുക്കു ചെയ്തിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം പുതപ്പു വീട്ടിലെത്തിച്ചിരുന്നു. പാര്‍സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് തീരെ ഗുണനിലവാരമില്ലാത്ത പുതപ്പാണ് ലഭിച്ചതെന്നു എം.എല്‍.എയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന പല സാധനങ്ങള്‍ക്കും ഗുണനിലവാരം ഇല്ലെന്നു നേരത്തെ പരാതിയുണ്ട്. പലരും ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ടെങ്കിലും …

അനധികൃത മത്സ്യബന്ധനം; കര്‍ണാടക ബോട്ട്‌ പിടിയിൽ;  2.5 ലക്ഷം രൂപ പിഴ ഈടാക്കി

കാസർകോട്: കേരളാ തീരത്ത് നിരോധിത മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക രജിസ്ട്രേഷൻ ബോട്ട്‌ ഫിഷറീസ്‌ വകുപ്പ്‌ പിടികൂടി. കാസര്‍കോട്‌ ഫിഷറീസ്‌ സ്റ്റേഷന്‍ അസിസ്റ്റന്‍ഡ്‌ ഡയറക്ടര്‍ പ്രീതയുടെ നിർദേശ പ്രകാരം കുമ്പള മത്സ്യഭവൻ എഫ്‌ ഇ ഒ ഷിനാസിന്റെ നേതൃത്വത്തിലാണ്‌ മിന്നല്‍ പരിശോധന നടത്തിയത്‌. കര്‍ണ്ണാടക ട്രോളർ ബോട്ടായ മന്‍ഹജ്‌ ആണ്‌ കാഞ്ഞങ്ങാട്‌ പുഞ്ചാവി കടപ്പുറത്ത്‌ നിന്ന്‌ 8.2 നോട്ടിക്കൽ മൈൽ ദൂരെ ആഴത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പിടികൂടിയത്‌. ബോട്ടുടമയിൽ നിന്ന്‌ 2.5 ലക്ഷം …