സ്ത്രീധനമായി ബൈക്ക് കിട്ടിയില്ല; 22കാരിയെ ഭര്‍ത്താവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; മൃതദേഹം തറയ്ക്കുള്ളില്‍ കുഴിച്ചിട്ടു
ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് 22കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ടു.കൃത്യം നടത്തിയതിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം. അനിതയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഒരുവര്‍ഷം മുന്‍പായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാര്‍ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അടുത്തിടെയായി ബൈക്ക് വാങ്ങി നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വീടിന്റെ തറയ്ക്കടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ സ്ത്രീധനം പീഡനം, കൊലപാതകം എന്നിവക്ക് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലിസ് പറഞ്ഞു.