വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തില്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
അടിമാലി: വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ ജിനീഷിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിസല്‍സയിലിരിക്കെയാണു മരണം. ഈ മാസം പത്തിനാണ് ജിനീഷ് മയില്‍ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതു കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചാക്ക് നനച്ചും മണല്‍ വാരി എറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ജിനീഷിന്റെ തൊലി മുഴുവന്‍ നഷ്ടപ്പെട്ട് കാര്യമായി പൊളലേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ജിനീഷിന് മാതാവും സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതില്‍ വലിയ വിഷമമുണ്ടെന്ന് ഇയാള്‍ പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്ന് പറയുന്നു. ഇതാകണം ആത്മഹത്യാശ്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം, അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.