ആലപ്പുഴ:നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ കൃപാസദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. രാവിലെ മിഥുന്റെ മാതാപിതാക്കൾ എഴുന്നേറ്റപ്പോഴാണ് തറയിൽ കിടക്കുന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പിന്നീട് മാതാപിതാക്കൾ മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മരണകാരണമെന്തെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.