നവരാത്രി മഹോത്സവത്തിനു  തുടക്കം; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

കാസര്‍കോട്‌: നന്മയുടെയും വിജയത്തിന്റെയും ഉത്സവമായ നവരാത്രി മഹോത്സവത്തിനു  തുടക്കമായി.ഇനി ഒന്‍പതു ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. ക്ഷേത്രാങ്കണങ്ങള്‍ സംഗീതമന്ത്ര മുഖരിതമാകും. നവരാത്രിയോടനുബന്ധിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര മടക്കം പ്രധാന ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കാസർകോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങൾ അറിയാം.

 മഹാലക്ഷ്‌മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം, കനകവളപ്പ്‌ ശ്രീധര്‍മ്മളാശാസ്‌താ ക്ഷേത്രം നവരാത്രി മഹോത്സവം നാളെ മുതല്‍ 24 വരെ ഭക്തിനിര്‍ഭരമായ പരിപാടികളോടെ നടക്കും. രാവിലെ 6ന്‌ ഗണപതി ഹോമം, 7ന്‌ നവരാത്രി വിളക്കുവെയ്‌ക്കല്‍, 8.30ന്‌ കലവറ നിറയ്‌ക്കല്‍, രാത്രി 7.45ന്‌ നവരാത്രി സംഗീതോത്സവമാരംഭം, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്‌ണു ആസ്ര ഭദ്രദീപം തെളിയിക്കും. സി.എച്ച്‌.കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയാകും. ഡോ.അനന്ത കാമത്ത്‌ കാസര്‍കോട്‌ സംബന്ധിക്കും. ബി.വസന്ത പൈ ബദിയഡുക്ക പ്രഭാഷണം നടത്തും. നവരാത്രി നാളുകളില്‍ എല്ലാ ദിവസവും പുലര്‍ച്ചെ 5.30ന്‌ നട തുറക്കല്‍, 6.15ന്‌ സദ്‌ഗ്രന്ഥ പാരായണം, 7.30ന്‌ ഉഷപൂജ, ഉച്ചയ്‌ക്ക്‌ 12.30ന്‌ മഹാപൂജ, ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അന്നദാനം, വൈകുന്നേരം 6.30ന്‌ ദീപാരാധന, 6.45ന്‌ ഭജന, 7.30ന്‌ നവരാത്രി വിശേഷാല്‍ പൂജ, രാത്രി 8ന്‌ സംഗീത കച്ചേരി, 10ന്‌ കലാപരിപാടികള്‍.

17ന്‌ വൈകുന്നേരം 4ന്‌ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്കുപൂജ, 20ന്‌ രാവിലെ 7ന്‌ ഗ്രന്ഥ പൂജ, 9ന്‌ ചണ്ഡികാ ഹോമം, 23ന്‌ മഹാനവമി ആഘോഷം, രാവിലെ ആറുമുതല്‍ ആയുധ- വാഹനപൂജ, 24ന്‌ വിജയദശമി നാളില്‍ രാവിലെ ഏഴുമുതല്‍ വിദ്യാരംഭം, നവരാത്രി സംഗീതോത്സവത്തില്‍ പ്രമുഖ ഗായകരും കലാകാരന്മാരും സംബന്ധിക്കും.

തൈര ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനു നാളെ തുടക്കമാകും. ഉത്സവ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, ലളിതസഹസ്രനാമ പാരായണം, സംഗീത പരിപാടികള്‍, ഭജന എന്നിവ നടക്കും. മഹാനവമി ദിവസം രാവീലെ ഏഴുമുതല്‍ ആയുധ പൂജയും വാഹന പൂജയും. വിജയദശമി നാളില്‍ വിദ്യാരംഭം, ഭക്തിഗാനസുധ, പ്രസാദവിതരണം, അന്നദാനം എന്നിവ നടക്കും.

ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, കാസര്‍കോട്‌ പേട്ടെ ശ്രീ വെങ്കിട്ടരമണ ക്ഷേത്രം, കുഡ്‌ലു ചാമുണ്ഡേശ്വരി കാലഭൈരവ ദേവസ്ഥാനം, കാള്യംഗാട്‌ മുകാംബിക ക്ഷേത്രം, മല്ലം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, കാളിസഹിത ഭുവനേശ്വരി ക്ഷേത്രം, മുളിയാര്‍, കുഞ്ചരക്കാന ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, ഹൊസ്‌ദുര്‍ഗ്ഗ്‌ മാരിയമ്മന്‍ ദേവസ്ഥാനം, ദേളി തായത്തൊടി പാഠേഗാഡു, ദുര്‍ഗ്ഗാ പരമേശ്വരി, സുബ്രഹ്മണ്യ ക്ഷേത്രം, തായത്തൊടി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരം എന്നിവിടങ്ങളിലും നവരാത്രി മഹോത്സവം സമുചിതമായി നടക്കും.

ഹോസ്‌ദുര്‍ഗ്‌ മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 15 മുതല്‍ 24വരെ നടക്കും. എല്ലാദിവസവും നട തുറക്കല്‍,മഹാഗണപതിഹോമം, ദേവീഭാഗവത പാരായണം, ഉച്ചപ്പൂജ, അന്നപ്രസാദം, ദീപാരാധന, അലങ്കാരപൂജ, രാത്രിപൂജ, കുലകൊത്തല്‍ ചടങ്ങ്‌, ധ്വജാരോഹണം ഉണ്ടാവും.തായമ്പക, ഭക്തിഗാനസുധ, ഓട്ടന്‍തുള്ളല്‍,നൃത്തനൃത്യങ്ങള്‍, ഭജന, സംഗീതാര്‍ച്ചന, നൃത്തസന്ധ്യ, ഭക്തിഗാനാമൃതം, നൃത്തനൃത്യങ്ങള്‍, ഭജന, ഭക്തിഗാനസുധ, സാക്‌സോഫോണ്‍, ചിത്രരചനാ മത്സരം എന്നിവ തുടര്‍ ദിവസങ്ങളിൽ ഉണ്ടാവും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ബേഡകത്ത് തെരുവുനായ ശല്യം രൂക്ഷം; കുണ്ടംകുഴിയിലും കൊളത്തൂരിലും പരീക്ഷക്കു പോയ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചു, പെര്‍ളടുക്കത്ത് അക്രമത്തിനു ഇരയായത് പാല്‍ വാങ്ങാന്‍ പോയ യുവതി

You cannot copy content of this page