സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; നടപടി അന്വേഷണ വിധേയമായി;വിദ്യാർത്ഥിയെ കൊല്ലാൻ കാറുപയോഗിച്ച പ്രിയരഞ്ജന് ഇനി വണ്ടി ഓടിക്കാൻ കഴിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാകടയിൽ മുൻ വൈരാഗ്യത്തെ തുടർന്ന്  വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.പ്രതിയായ പ്രീയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വമാണ് ക്രൂര കൃത്യം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തതോടെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്തത്.കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത് ആഗസ്റ്റ് 30 ന് ആയിരുന്നു.ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട്  സിസിടിവി ദൃശ്യങ്ങളിലാണ്  കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത്  കാർ മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമായത്. അമ്പലത്തിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൻ്റെ വിരോധത്തിലായിരുന്നു ഹീന കൃത്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ശക്തമായ കാറ്റും മഴയും; വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു; ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓടുകള്‍ പാറിപ്പോയി, തെങ്ങ് വീണ് കഞ്ചിക്കട്ട പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു
പാലക്കുന്നില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് തെരുവു വിളക്കിന്റെ തൂണ് തകര്‍ത്തു; മുന്നോട്ട് നീങ്ങിയ ലോറി മറുഭാഗത്തെ കടയിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വന്‍ ദുരന്തം

You cannot copy content of this page