മൃതദേഹമെത്തിച്ച് മടങ്ങിയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
കാസര്‍കോട്: ദേശീയപാത പെരിയ ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. കാലിന് ഗുരതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സ്വദേശി സുകേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ചാലിങ്കാല്‍ രാവണേശ്വരം റോഡിലാണ് അപകടം. രോഗിയെ ഇറക്കിയ ശേഷം കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തേില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പാടെ തകര്‍ന്നു. കാര്‍ ഓടിച്ച കാസര്‍കോട് സി.പി.സിആര്‍.ഐ ഉദ്യോഗസ്ഥനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബേക്കല്‍ പൊലിസ് കേസെടുത്തു.