ഇസ്രായേൽ ആക്രമണ സൂത്രധാരൻ ഹമാസ് കമാൻഡർ അലി ഖാദിയെ വധിച്ചെന്ന് ഇസ്രായേൽ; പ്രതികരിക്കാതെ ഹമാസ്
വെബ് ഡെസ്ക്: ഇസ്രായേൽ ആക്രമണത്തിൻ്റെ സൂത്രധാരനായ ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ സേന. വ്യോമാക്രമണത്തിലൂടെയാണ് ഹമാസ് കമാൻഡൻ അലി ഖാദിയെ വധിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസയിൽ വ്യോമാക്രമണം നടത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേലികളെ തട്ടികൊണ്ട് പോയതിന് മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.അതേ സമയം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 2200 ലേറെ പേർ മരിച്ചെന്നും എണ്ണായിരത്തിലേറെ പേർക്ക് പരിക്കേറ്റെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ചിലരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. 120 ഓളം പേർ ഇപ്പോഴും ബന്ദികളായി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 1300 പേർ മരിച്ചതായാണ് കണക്കുകൾ.