ഹണിട്രാപ്പ് നടത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ ചെരിപ്പ് മാലയിട്ട് നടത്തി; യുവതിക്ക് നേരെ അതിക്രമം നടന്നത് കർണാടകയിലെ ബെലഗാവിയിൽ ; കേസ്സെടുത്ത് പൊലീസ്

മംഗളൂരു: ബെലഗാവി ജില്ലയിലെ  ഗ്രാമത്തിലാണ് ഹണി ട്രാപ്പിംഗ് ആരോപിച്ച് പ്രദേശവാസികൾ  യുവതിയെ ചെരുപ്പ് മാല അണിയിച്ച്  നടത്തിച്ചത്.ഗോകാക്ക് ടൗണിന് സമീപം ഘടപ്രഭ മൃത്യുഞ്ജയ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹണി ട്രാപ്പിംഗ് നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയിൽ ശ്രീദേവിയെന്ന യുവതിയെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വാക്കുതർക്കം മൂർച്ഛിച്ചപ്പോഴാണ്  നാട്ടുകാർ സംഘടിച്ചെത്തി യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. പിന്നീട് ഘടപ്രഭ മൃത്യുഞ്ജയ സർക്കിളിനു സമീപം ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.യുവതിക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്റ്റേഷനിലെത്തി.ഹണിട്രാപ്പ് ആരോപണത്തിൽ യുവതിക്ക് എതിരെയും, യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്ക് എതിരെയും കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page