കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറി ന്യൂ ഡൽഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് 7 മണിക്കൂർ വൈകും; മറ്റു ട്രയിനുകളെയും മഴ ബാധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ.കനത്ത മഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രയിൻ നമ്പർ 12625 തിരുവനന്തപുരം ന്യൂഡൽഹി കേരളാ എക്സ്പ്രസ്സിന്‍റെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.ഉച്ചക്ക് 12:30 ന് പുറപ്പെടേണ്ടിയിരുന്ന കേരളാ എക്സ്പ്രസ്സ്  ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. വൈകിട്ട് 7.35 ന് ആയിരിക്കും കേരളാ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മറ്റു ട്രയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page