കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; സ്ളിപ്പ് ആവശ്യപ്പെട്ടപ്പോൾ കഞ്ചാവ് പൊതി നൽകി യുവാക്കൾ ; കേസ്സെടുത്ത് പൊലീസ്

പത്തനംതിട്ട : കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. പൊലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു. 8 ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നു യുഡിഎഫ് ആരോപിച്ചു. രാവിലെ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘർഷത്തിനിടയിൽ സിപിഎം മുൻ എംഎൽഎ കെ.സി.രാജഗോപാലിനു കൈയ്ക്കും കാലിനും മർദനമേറ്റു. യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫും ആരോപിച്ചു. വൻ പൊലീസ് സംഘം സംഘർഷം നിയന്ത്രിക്കാൻ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page