സ്‌കൂളിലെ ഭക്ഷ്യ മേള; ഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട്: കോഴിക്കോട് വളയം പൂവ്വംവയല്‍ എല്‍.പി സ്‌കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ബസ് ഡ്രൈവര്‍, പാചകതൊഴിലാളി, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചയോടെയാണ് പനിയും ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഇവരെ ഇവരെ വളയത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പന്ത്രണ്ട് കുട്ടികള്‍ക്കും ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന നിഗമനത്തിലെത്തിയത്. സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ കൂട്ടുകറി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടായിരിക്കുന്നത്. കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ ചികിത്സയില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page