നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കുകളിലേക്ക് പാഞ്ഞു കയറി, 55 കാരൻ മരിച്ചു

മംഗളൂരു: ടിപ്പർ ലോറി ബൈക്കുകളിൽ ഇടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടൂർ സ്വദേശി ഡിഎസ് റഹീം (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദേശീയപാത ഗുർപൂർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്താണ് അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ബൈക്കുകളിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഹീമിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഡീലറായിരുന്നു. അടൂർ സഹാറ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായിരുന്നു. കാഞ്ഞില കോടി ബദ്‌റുൽ ഹുദാ ജുമാമസ്ജിദ് മുൻ ട്രഷററും മുസ്‌ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക അംഗവുമായിരുന്നു.
ഭാര്യയും നാലുമക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page