പതിനഞ്ചുകാരിയെ 11 വയസു മുതൽ ലൈംഗിക പീഡനത്തിനിരയാക്കി;  പിതാവ്‌ അറസ്റ്റില്‍; പിടിയിലായത് മേൽപറമ്പ് സ്വദേശി

കാസർകോട് : പതിനഞ്ചുകാരിയായ മകളെ നാലു വര്‍ഷക്കാലമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്ന പിതാവിനെ പൊലീസ്‌ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു. നാല്‍പ്പതുകാരനാണ്‌ മേല്‍പറമ്പ്‌ പൊലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376(2), (എഫ്‌), (എന്‍), 376 (3), 376 (എ) (ബി), 354 (ബി), 75 (ജെ.ജെ) തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. 11-ാം വയസിലാണ്‌ പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്‌. എന്നാല്‍ ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ …

സ്വന്തം യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വത്തെക്കുറിച്ച് ഉപദേശം; ഒടുവില്‍ ഉസ്താദിന്റെ തനി നിറം പുറത്ത്, പതിമൂന്നുകാരനെ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മത പ്രഭാഷകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പതിമൂന്നുകാരനെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മത പ്രഭാഷകന്‍ അറസ്റ്റില്‍. സ്‌കൂള്‍ അധ്യാപികയോടാണ് പീഡനവിവരം വിദ്യാര്‍ത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നുവെന്നും തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാഷകനെ കുറിച്ച് പതിമൂന്നുകാരന്‍ പറഞ്ഞത്. സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിര്‍ ബാഖവിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പതിമൂന്നുകാരന്റെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് സ്‌കൂള്‍ ടീച്ചര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ …

കയ്യാങ്കളി ഉത്സവമായി കലോൽസവം; അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്;കേസ്സെടുത്ത് പൊലീസ്

പാലക്കാട് : മണ്ണാര്‍കാട് ഉപജില്ല കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. ആഹ്ലാദ പ്രകടനത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ മണ്ണാര്‍കാട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ മണ്ണാര്‍കാട് ഡി.എച്ച്‌.എസ്.എസിലാണ് സംഭവം നടന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും കല്ലടി സ്കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് അഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെ, എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ അശ്രദ്ധമായി പടക്കം പൊട്ടിക്കുകയും ഇവ സദസില്‍ ചെന്ന് …

വാഹന അപകടത്തില്‍ പരുക്കേറ്റ 17 കാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു, അനസ്‌തേഷ്യ നല്‍കിയതിലുള്ള അപാകത മൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍, ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ

വാഹന അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരന്‍ ശസ്ത്രക്രിയക്കിടേ മരിച്ചു. മംഗളൂരു നഗരത്തിന് സമീപം മുക്കയിലെ ഹസന്‍ ബാവയുടെ മകന്‍ മൊയ്തീന്‍ ഫര്‍ഹാനാണ് മരിച്ചത്. പരുക്കല്ല, അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണകാരണമെന്ന് ആരോപണം. ഇതേ തുടര്‍ന്ന് സൂറത്കലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വീട്ടുകാരും നാട്ടുകാരും തടിച്ചുകൂടി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മുക്കയിലുണ്ടായ അപകടത്തില്‍ ഫര്‍ഹാന് പരുക്കേറ്റത്. ഉടനെ സൂറത്കലിലെ അതാവര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് ശസ്ത്രക്രിയയും നടത്തി. എന്നാല്‍ ഉച്ചയായിട്ടും ബോധം തെളിഞ്ഞില്ലെന്നും തുടര്‍ന്ന് …

പോസ്റ്റ് ഓഫീസില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു

മംഗളൂരു: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. മൂലൂര്‍ മഹാലക്ഷ്മി നഗര്‍ സ്വദേശിനി ലീലാവതി സാലിയന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മൂലൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലീലാവതി. അതിനിടെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലീലാവതി റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. …

ക്രിക്കറ്റർ ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്;വില്ല നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി

കണ്ണൂര്‍: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്.പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നല്‍കിയ ഹര്‍ജിയില്‍ …

നടി തൃഷക്കെതിരായ ലൈംഗിക ചുവയുള്ള പരാമർശം;കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി മൻസൂർ അലി ഖാൻ;മാപ്പു പറയില്ലെന്നും നടൻ

ചെന്നൈ: നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുൻ‌കൂര്‍ ജാമ്യാപേക്ഷയുമായി നടൻ മൻസൂര്‍ അലി ഖാൻ.ചെന്നൈ പ്രിൻസിപ്പല്‍ കോടതിയില്‍ നടൻ  ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് മുൻ‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ രാവിലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മൻസൂര്‍, പരാമര്‍ശത്തില്‍ …

ശബരിമലയിൽ 6 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

സന്നിധാനം: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു.തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമലയിൽ വച്ച് പാമ്പ് കടിയേറ്റിരുന്നു.

ചൈനയില്‍ പുതിയ തരം ന്യുമോണിയ പടരുന്നു; രോഗികളായ കുട്ടികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു; ജാഗ്രത പുലർത്താൻ നിർദേശം

വെബ് ഡെസ്ക്:കോവിഡ് -19ന്റെ  പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്ന ചൈന, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.  സ്കൂളുകളിലൂടെ വ്യാപിച്ച ഈ പുതിയ തരം ന്യുമോണിയ ആശുപത്രികളില്‍ രോഗികളായ കുട്ടികളെ വീർപ്പുമുട്ടിക്കുകയാണ്. ഇത് ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബീജിംഗും, ലിയോണിംഗ് പ്രവിശ്യയുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങൾ. വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായതിനാൽ ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ച്ചിരിക്കുകയാണ്. രോഗം ബാധിച്ച കുട്ടികളില്‍ ചുമ ഇല്ലെങ്കിലും കടുത്ത പനിയും ശ്വാസകോശത്തില്‍ വീക്കവും ഉണ്ടാകുന്നുണ്ട്. പകർച്ചവ്യാധിയുടെ തീവ്രത കൂടുതലാണെങ്കിലും ഇതുവരെ മരണങ്ങളൊന്നും …

ഇന്ത്യ തോറ്റു; ബെറ്റിൽ ഗ്രീഷ്മയും; വാക്ക് പാലിച്ച് തല മൊട്ടയടിച്ച് യുവതി

കൊച്ചി: വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. ഇതാ പറഞ്ഞ വാക്ക് കടുകിട തെറ്റിക്കാതെ ഒരു അധ്യാപിക. ലോക കപ്പ് ബെറ്റില്‍ തോറ്റതോടെ പറഞ്ഞ  പ്രകാരം തല മൊട്ടയടിച്ചിരിക്കുകയാണ്  എറണാകുളം എരൂര്‍ മാരംകുളങ്ങര സ്വദേശിനി ഗ്രീഷ്മ. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ താൻ തല മൊട്ടയടിക്കും എന്നായിരുന്നു ഗ്രീഷ്മയുടെ ബെറ്റ്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ യുവതി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. 13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ‘ഞായറാഴ്ച ഇന്ത്യ …

കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; ശശി തരൂർ  പങ്കെടുക്കും

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്തു നടക്കും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ശശി തരൂര്‍ എം പി റാലിയില്‍ പങ്കെടുക്കും.ലീഗ് നേതാക്കള്‍ കൂടി പങ്കെടുക്കുന്ന പരിപാടി യു ഡി എഫിന്റെ ശക്തിപ്രകടനവുമാകും. വി ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും. മുസ്ലിം …

സംസ്ഥാനത്ത് കനത്ത മഴ;കോട്ടയം പാലായിൽ വിദ്യാർത്ഥിനിയെയും പത്തനംതിട്ടയിൽ വൃദ്ധയെയും ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശം. രണ്ടു ജില്ലകളിലായി രണ്ടുപേരെ ഒഴുക്കില്‍പെട്ട് കാണാതായി.പാലാ ഭരണങ്ങാനത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയും പത്തനംതിട്ട നാരങ്ങാനത്ത് വയോധികയെയുമാണ് കാണാതായത്.പത്തനംതിട്ട ഇലന്തൂരിലെ കൊട്ടതട്ടി മല, നഗരത്തോട് ചേര്‍ന്ന ചുരുളിക്കോട്, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മഴവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് കാല്‍വഴുതി തോട്ടില്‍വീണാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് സിബിച്ചന്‍റെ മകള്‍ മരിയയെ കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറക്ക് സമീപമായിരുന്നു …

KSRTC ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പില്‍ കാവുംപുറം പെരുവില്‍ക്കോണം സ്നേഹാലയം വീട്ടില്‍ നിന്നും വിളപ്പില്‍ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടില്‍ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ്സില്‍ ആണ് സംഭവം. ബസ്സില്‍ കയറിയ വിജു ഫുട്ബോര്‍ഡിന് സമീപമുള്ള പ്ളാറ്റ്ഫോമില്‍ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും സുഹൃത്തിനേയും ലൈംഗിക …

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം;യുവതി മരിച്ചു; 8 പേർക്ക് പരിക്ക്

കോഴിക്കോട്:  താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വയനാട് മുട്ടില്‍ മരക്കാര്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് നിഷാദ് , മുഹ മറിമ്മദ് ഷാന്‍, മുഹമ്മദ് ഷഫിന്‍ , ആസിയ, ജിന്‍ഷാദ് , റിയ , അസ്ലം, ഷൈജല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ഈങ്ങാപ്പുഴയിലെ സ്വകാര്യ …

നവ കേരള ബസ്സിനു അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരി വെയിലത്ത് നിർത്തി, ആരോപണവുമായി എം എസ് എഫ്, ബാലാവകാശ കമ്മീഷന് പരാതി നൽകി

കണ്ണൂര്‍: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയതായി പരാതി. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകി. പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് …

10 വയസ്സുകാരിയെ ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ

കാസർകോട്:10 വയസ്സുകാരിയെ പ്രലോഭിപ്പിച്ചു ലിഫ്ടിൽ കയറ്റി പീഡിപ്പിച്ച 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ബദിയഡുക്ക പെർഡാലയിലെ മുഹമ്മദിനെ (51) യാണ് ഇൻസ്പെക്ടർ ഇം അനൂപും എസ്.ഐ വി.കെ. അനീഷുo ചേർന്ന് ഇന്നു വൈകിട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവുമൊത്ത് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മാതാവ് ഡോക്ടറെ കണ്ടു മരുന്നു വാങ്ങാൻ പോയപ്പോഴായിരുന്നു മുഹമ്മദ് പെൺകുട്ടിയെ ലീഫ് ട് കാണാൻ കൂട്ടിയത്. ലിഫ്ടിൽ വച്ചു പീഡിപ്പിക്കുകയും ചെയ്തു. മരുന്നു വാങ്ങി തിരിച്ചെത്തിയ മാത്രാവ് മകളെ കാണാതെ അമ്പരന്നു.. …

ശുഭവാര്‍ത്തക്ക് കാതോര്‍ത്ത് നാട്: തുരങ്കത്തിലേക്ക് 18 മീറ്റര്‍ ദൂരം

ഡെറൂഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്നു രാത്രിയോ നാളെ രാവിലെയോ പുറത്തെത്തിക്കുമെന്ന് രക്ഷാദൗത്യം സംഘം പ്രത്യാശ പ്രകടിപ്പിച്ചു. ഇവരെ രക്ഷിക്കുന്നതിനാരംഭിച്ച ഡ്രില്ലിംഗ് 39 മീറ്റര്‍ ആഴം കഴിഞ്ഞു. 18 മീറ്റര്‍ കൂടി കുഴിച്ചാല്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കടുത്ത് രക്ഷാപ്രവര്‍ത്തനം എത്തുമെന്നുസംഘം പ്രത്യാശ പ്രകടിപ്പിച്ചു ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളും പ്രധാനമന്ത്രിയുടെ ഓഫീസും രക്ഷാപ്രവര്‍ത്തനത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കു ചെറുദ്വാരങ്ങള്‍ തുരന്ന് ഭക്ഷണവും …

കനേഡിയൻ പൗരന്മാർക്ക് ഇ വീസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ; നടപടി നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചന; വിസ അനുവദിക്കുന്നത് രണ്ട് മാസത്തിന് ശേഷം

ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ.കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ വിസ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് കാനഡ ആരോപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് കാനഡയിലേക്കുള്ള വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. …