ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് 2.85 ലക്ഷം രൂപ നഷ്ടമായി

കാസർകോട്: യുവതിയെ ഓണ്‍ലൈന്‍ കെണിയില്‍ കുരുക്കി 2.85 ലക്ഷം രൂപ തട്ടിയെടുത്തു. അഡൂര്‍ സ്വദേശിനിയും ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.1000 രൂപ അടച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ 1600 രൂപ തിരികെ ലഭിക്കുമെന്ന വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പ്‌ സംഘം യുവതിയെ സമീപിച്ചത്‌. വാഗ്‌ദാനത്തില്‍ വീണു പോയ യുവതി 1000 രൂപ അടയ്‌ക്കുകയും ചെയ്‌തു. വാഗ്‌ദാനം ചെയ്‌തതു പോലെ ദിവസങ്ങള്‍ക്കുള്ളില്‍ 1600 രൂപ അക്കൗണ്ടുകളിലെത്തുകയും ചെയ്‌തു. ഇത്തരത്തില്‍ പല തവണ പണം സ്വീകരിക്കുകയും തിരികെ നല്‍കുകയും ചെയ്‌ത്‌ വിശ്വാസം ആര്‍ജ്ജിച്ച ശേഷമാണ്‌ ഗെയിം നടത്തിപ്പുകാര്‍ 2.85 ലക്ഷം രൂപ തട്ടിയെടുത്തതെന്നു പറയുന്നു.ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ പല തവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ആള്‍ക്കാര്‍ ബോധവാന്മാര്‍ ആകാത്തതാണ്‌ തട്ടിപ്പു സംഘം പെരുകിവരാന്‍ ഇടയാക്കുന്നതെന്നു പൊലീസ്‌ സംഘം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page