ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ അസുഖം മാറാന്‍ ചൂടുള്ള ഇരുമ്പ് വടി കൊണ്ട് 40 തവണ ശരീരത്തിൽ പൊള്ളിച്ചു; കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്ക്:മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയില്‍ നവംബർ 4 ന് ന്യുമോണിയയ്ക്കുള്ള ചികിത്സ എന്ന വ്യാജേന പരമ്പരാഗത ജനന പരിചാരക നാല്പതിലധികം തവണ ചൂടുള്ള ഇരുമ്പ് വടി ശരീരത്തിൽ വെച്ചതിനെ തുടർന്നാണ് ഒന്നര മാസം പ്രായമുള്ള ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.

കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും നാല്പതിലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു.

കുഞ്ഞിന്റെ നില വഷളായപ്പോൾ ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നിയമിച്ചിട്ടുണ്ട്.

ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ അമ്മ ബെൽവതി ബൈഗ, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് പ്രകാരം ഷാഹ്‌ദോളിലെ പോലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page