കാസര്‍കോട്: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമകളെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. അണങ്കൂര്‍ ബെദിര, ചാലയിലെ ബി.എ.മൊയ്‌തീന്‍ തംസീര്‍(26), അണങ്കൂര്‍ ടിപ്പുനഗറിലെ ബെദിര സിനാന്‍ മന്‍സിലില്‍ മുഹമ്മദ് അജ്‌മല്‍ സിനാന്‍ (19) എന്നിവരാണ് ജയിലിലായത്. ഇരുവരെയും ടൗണ്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും ആണ് അറസ്റ്റു ചെയ്‌തത്. ഈ മാസം 11ന് അണ് കേസിനാസ്‌പദമായ സംഭവം. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടികളോട് സംസാരിച്ചുവെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. കട ഉടമകളായ ഹസൈനാര്‍, ഹാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബേക്കറി അടിച്ചു തകര്‍ക്കുകയും ചെയ്‌തിരുന്നു. പ്രതികളെ അറസ്റ്റു ചെയ്‌ത സംഘത്തില്‍ ഫിലിപ്പ്, ജയിംസ് എന്നിവരും ഉണ്ടായിരുന്നു.