പൂജാ ബംബർ: ഒന്നാം സമ്മാനം കാസർകോട്ടേക്ക്, ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റടിക്കറ്റിന് 12 കോടി, ഭാഗ്യശാലി ആരാണ്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോട് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. ആരാണ് ഭാഗ്യശാലി എന്ന് തേടി വരികയാണ്. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ തവണത്തെ പൂജാ ബംപർ സമ്മാനം ലഭിച്ചത് ഗുരുവായൂർ സ്വദേശിക്കായിരുന്നു. JC 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. ഫലം പുറത്ത് വന്നതോടെ ലോട്ടറി അടിച്ചയാൾ പേര് വിവരങ്ങൾ വെളിപ്പെടുത്തി പുറത്തുവരുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി ഇദ്ദേഹം പിന്നീട് ലോട്ടറി വകുപ്പിനെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page