സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത;ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് ,മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിൻറെ ഫലമായാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. വരുന്ന അഞ്ച് ദിവസവും സമാന കാലാവസ്ഥ തുടരും. ഇന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. ഇന്നലെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരുന്നു. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച ജില്ലകളില്‍ ഇന്നലെ രാത്രിയുള്‍പ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്.

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതും സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page