കോഴിക്കോട് മുക്കത്തെ പെട്രോൾ പമ്പിൽ മോഷണം നടത്തിയ 3 പ്രതികളെ മുക്കം പൊലീസ് പിടികൂടി; നിലമ്പൂർ സ്വദേശി അനൂപ് ,മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി പ്രായപൂർത്തി ആവാത്ത മലപ്പുറം സ്വദേശി എന്നിവരാണ് പിടിയിലായത്
കോഴിക്കോട്: കഴിഞ്ഞ 17 ആം തിയതി പുലർച്ചെയാണ്. മുക്കം മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽമാരുതി ആൾട്ടോ
കാറിലെത്തിയ 4 അംഗ സംഘം മോഷണം നടത്തിയത് . ആദ്യം 2010 രൂപക് പെട്രോൾ അടിക്കുകയും അതിനുശേഷം 3 പേർ കാറിൽ നിന്നും പുറത്തിറങ്ങി ഒരാൾ ബാത്ത് റൂമിലേയ്ക്ക് പോവുകയും കാർ അരികിലേക്ക് മാറ്റി ഇടുകയും ചെയ്തു.ബാത്റൂമിൽ പോയ ആൾ വന്നാൽ പെട്രോൾ അടിച്ച പണം ഗൂഗിൾ പെ ചെയ്ത് തരാമെന്നു പെട്രോൾ പമ്പ് ജീവനക്കാരോട് പറയുകയും ചെയ്തു . തുടർന്ന് ബാത്‌റൂമിൽ പോയ ആൾ തിരിച്ചെത്തി പമ്പ് ജീവനക്കാരനായ സുരേഷ് ബാബു വിന്റെ കണ്ണിൽ മുളക് പൊടി എറിയുകയും ഉടുമുണ്ട് ഊരി തലയിലൂടെ ഇട്ട് കൈയിലുണ്ടായിരുന്ന 3200 രൂപ കവർന്ന് കടന്ന് കളയുകയുമാറിരുന്നു .പ്രതികളെ സംഭവം നടന്ന പെട്രോൾ പമ്പിലും പ്രതികൾ മോഷണം നടത്താൻ ആദ്യ ഉദ്ദേശിച്ച മുക്കം പെരുമ്പടപ്പിലെ പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.