ചെന്നൈ: നടി തൃഷയ്ക്കെതിരെയാ വിവാദപരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരെ കേസെടുത്തു. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.ഐപിസി 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ, വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂര്‍ അലിഖാൻ തൃഷയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.ലിയോയില്‍ അഭിനയിക്കാൻ വിളിച്ചപ്പോള്‍ തൃഷയ്‌ക്കൊപ്പം ഒരു കിടപ്പുമുറി രംഗം ഉണ്ടാകുമെന്നാണ് കരുതിയതെന്നായിരുന്നു മൻസൂര്‍ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മൻസൂര്‍ അലി ഖാൻ വിവാദ പരാമര്‍ശം നടത്തിയത്.ഈ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം നടി ഉയർത്തിയിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്.