അമ്മയെയും മകളെയും ട്രെയിനിൽ നിന്ന് തളളിയിട്ടതായി പരാതി; സ്ളീപ്പർ ടിക്കറ്റില്ലാതെ റിസർവേഷൻ കംപാർട്ട്മെൻ്റിൽ കയറിയെന്നാരോപിച്ച് തള്ളിയിട്ടെന്ന് കുടുംബം

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടതായി പരാതി. റിസര്‍വേഷൻ കോച്ചില്‍ മാറികയറി എന്നാരോപിച്ച്‌ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നാണ്  പരാതി.വീഴ്ചയുടെ ആഘാതത്തില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കൻ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനായി കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും സ്ലീപ്പര്‍ കംപാര്‍ട്മെന്റില്‍ കയറ്റി. പുറത്തു ബഹളം കേട്ട് നോക്കിയപ്പോഴാണ് മകളെ ട്രെയിനില്‍ നിന്ന് തള്ളിയിറക്കുന്നത് കണ്ടത്. ഉടനെ തന്നെ പുറത്തിറങ്ങി മകളെപിടിച്ചപ്പോള്‍ ഭാര്യയെയും ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിറക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീഴ്ചയില്‍ ഷരീഫയ്ക്ക് കൈക്കു പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page