കാസർകോട്ടെ മുൻ ജില്ലാ കളക്ടർ സി കെ വിശ്വനാഥൻ അന്തരിച്ചു

കൊച്ചി: മുൻ ഗവൺമെന്റ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ കളക്ടറുമായിരുന്ന സി കെ വിശ്വനാഥൻ ഐഎഎസ്(74) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയാണ്. മുൻ പ്രവേശന പരീക്ഷ കമ്മീഷണർ ആയിരുന്നു. തൊഴിൽ വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്നു. കാസർകോട് ജില്ലയുടെ പതിനൊന്നാമത് ജില്ലാ കളക്ടർ ആയിരുന്നു സി കെ വിശ്വനാഥൻ. 1998 മുതൽ 2001 വരെ ജില്ലാ കളക്ടറായി പ്രവർത്തിച്ചു. …

വീണ്ടും സ്വർണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 99ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ ഹിസാമുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡി. ആര്‍. ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസി.കമ്മിഷണര്‍മാരായ ഇ.വിശിവരാമന്‍, ടി. എന്‍ സുനില്‍, സൂപ്രണ്ടുമാരായ സൂരജ്കുമാര്‍, ദീപക് കുമാര്‍, എസ്. പ്രണയ് തുടങ്ങിയവര്‍പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ യുവാവില്‍ നിന്നും കസ്റ്റംസ് റെയ്ഡില്‍ 63 ലക്ഷത്തിന്റെ …

കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി പുതുശേരി ഹൗസില്‍ പുഷ്പരാജിന്റെ മകന്‍ വിപിന്‍ ( 34 ) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ അകലെ അല്‍റൈനില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മരണം. ബുറൈദയില്‍ ഷിന്‍ഡ്‌ലെര്‍ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. നഴ്‌സായ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. നടപടി ക്രമണങ്ങള്‍പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധിക്ക് തൂവൂറിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരികയാണ്.

വില്‍പനക്കെത്തിയ എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വില്‍പനക്കെത്തിയ എം.ഡി.എംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. കയ്യാര്‍ സ്വദേശി മുഹമ്മദ് അലി(27), മുഖാരികണ്ടം സ്വദേശി ഉബൈദ്(22), കയ്യാര്‍ കൂടാര്‍ മെര്‍ക്കള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍(23) എന്നിലരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ മുഖാരികണ്ടത്തില്‍ കുമ്പള എസ്.ഐ ഉമേശനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. 3.8 ഗ്രാം എം.ഡി.എംഎ ആണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ തിങ്കളാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.

അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു; ഇന്ത്യൻ വിമാനമെന്ന് അഫ്ഗാൻ ന്യൂസ് ഏജൻസി; ഇന്ത്യൻ വിമാനമല്ലെന്ന് ഡിജിസിഎ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഫ്ഗാനിലെ ബദാഖ് ഷാൻ പ്രവിശ്യയിലെ കുറാൻ- മുൻജാൻ, സിബാക് ജില്ലകൾക്കു സമീപമാണ് അപകടമുണ്ടായത്.ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനമാണ് തകർന്നു വീണതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇക്കാര്യം തള്ളി. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്നതെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.

ഈ പോക്കുപോവുകയാണെങ്കില്‍ വീല്‍ ചെയറില്‍ പോകേണ്ടിവരും; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഫോണിലൂടെയാണ് ഭീഷണി സന്ദേശം. റാഫി പുതിയകടവാണ് ഭീഷണിപ്പെടുത്തിയത്. തങ്ങള്‍ പൊലിസില്‍ പരാതി നല്‍കി. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈനലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ ചെയറില്‍ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാന്‍ ആകില്ലെന്നുമാണ് സന്ദേശം. മുഈനലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലും പ്രശ്‌നം ഉണ്ടാക്കുമെന്നും ഭീഷണിയിലുണ്ട്. സമസ്ത വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ …

കണ്ണൂരിൽ ട്രെയിൻ പാളം തെറ്റിയ സംഭവം; 4 ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂർ:കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികള്‍ പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ.ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നല്‍ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റിയത്.രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് …

യു.കെയില്‍ പിതാവിന്റെ മൃതദേഹത്തിനരികെ പട്ടിണി കിടന്ന രണ്ടു വയസുകാരന്‍ അതിദാരുണമായി മരിച്ചു

ലണ്ടന്‍: യുകെയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് കുഞ്ഞിന്റെ പിതാവ് മരിച്ചത്. ലിങ്കണ്‍ഷെയര്‍ സ്‌കെഗ്നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്മെന്ററ് ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 60 കാരനായ കെന്നത്തിനും മകന്‍ ബ്രോണ്‍സണ്‍ ബാറ്റേഴ്സ്ബിയുമാണ് മരിച്ചത്.ജനുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍ക്കാര്‍ അവസാനമായി ഇരുവരെയും കണ്ടിട്ട് 14 ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കെന്നത്തും ഭാര്യ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിനാണ് രണ്ടുവയസുകാരന്‍ …

നടി ഷക്കീലക്ക് മര്‍ദ്ദനം; വളര്‍ത്തുമകള്‍ക്കെതിരേ കേസ്; തല്ലിച്ചതക്കാന്‍ കാരണമിതാണ്

നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേര്‍ന്നാണ് നടിയെയും അഭിഭാഷക സൗന്ദര്യയെയും മര്‍ദ്ദിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും …

65 വയസ്സിന് താഴെയുള്ളവരിലെ ഓര്‍മ കുറവ്; 15 ആദ്യകാല ലക്ഷണങ്ങൾ അറിയാം; ജാഗ്രത പാലിക്കാം

ചെറുപ്പത്തിലേതോ നേരത്തെയുള്ളതോ ആയ ഡിമെൻഷ്യയുടെ വികാസത്തിന് കാരണമാകുന്ന 15 അപകട ഘടകങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ പുതിയ പഠനത്തിലൂടെ. 65 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഓർമ്മക്കുറവിന് കാരണമാകുന്ന അവസ്ഥയാണ് യംഗ്-ഓൺസെറ്റ് അല്ലെങ്കിൽ നേരത്തെയുള്ള ഡിമെൻഷ്യ. ഡിമെൻഷ്യ എന്നത് ഒരു മസ്തിഷ്ക വൈകല്യമാണ്, ഇത് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഓർക്കാനും ചിന്തിക്കാനും അല്ലെങ്കിൽ തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരാളുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു. അൽഷിമേഴ്‌സ് ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ്. ഈ അവസ്ഥയെ സ്വാധീനിക്കുന്ന 15 പ്രധാന ഘടകങ്ങൾ ഗവേഷകർ പഠനത്തിൽ …

കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ; സ്വർണ്ണം കൊണ്ട് വന്നത് ഇലട്രിക് ഉണ്ണിയപ്പ ചട്ടിയിൽ ഒളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 95 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ.ദുബായിൽ നിന്നും  ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീനാ മുഹമ്മദ് ആസാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റംസും, ഡി ആർ ഐ യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഇവരുടെ ചെക്ക് ഇൻ ബാഗേജിൽ ഇലക്ട്രോണിക് ഉണ്ണിയപ്പ പാത്രത്തിനകത്ത് ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. ഒന്നര കിലോ സ്വർണ്ണമാണ് ഒളിപ്പിച്ചു കടത്തിയത്. പ്രതിക്കെതിരെ …

എസ് ഐ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു; മർദ്ദനം ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ;  വൈറലായി വീഡിയോ

വൈത്തിരി:ഇൻസ്‌പെക്‌ടർ സിവില്‍ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍ സിവില്‍ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്. വെള്ളിയാഴ്‌ച രാത്രി വൈത്തിരി കാനറാ ബാങ്കിന് സമീപത്തായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്നവർ ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ ഇൻസ്‌പെക്‌ടർ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വൈത്തിരിയില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയതായിരുന്നു ഇൻസ്‌പെക്‌ടറും സിവില്‍ പൊലീസ് ഓഫീസറും. കീഴുദ്യോഗസ്ഥൻ …

പാലക്കാട് വൻ കുഴല്‍പ്പണ വേട്ട; കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2 കോടിയോളം രൂപ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ വൻ കുഴല്‍പ്പണ വേട്ട. ഒരുകോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കളെ കസബ പൊലീസ് പിടികൂടി.മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‍റെ സീറ്റിനടിയിലെ രഹസ്യ അറയില്‍ പണം ഒളിപ്പിച്ചു കടത്താൻ ആയിരുന്നു പ്രതികളുടെ ശ്രമം. ബണ്ടിലുകളായി ‌500 രൂപയുടെ നോട്ട് കെട്ടുകള്‍ കോയമ്ബത്തൂരില്‍ നിന്നും സീറ്റിനടിയിലെ അറയില്‍ അടുക്കിവെച്ചാണ് കൊണ്ട് വന്നത്. പണം മലപ്പുറത്തെത്തിക്കാനുള്ളതായിരുന്നു. എന്നാല്‍ ദേശീയപാതയില്‍ പൊലീസിന്‍റെ പരിശോധനയില്‍ ശ്രമം …

ജീവനക്കാരെ കബളിപ്പിച്ച് ജ്വല്ലറിയിൽ നിന്നും നവരത്ന മോതിരവുമായി കടന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍ അസ്സി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ താമരശ്ശേരി പെരുമ്പള്ളിയില്‍ താമസക്കാരനുമായ സുലൈമാന്‍ എന്ന ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി പതിനെട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പാളയത്തെ ജ്വല്ലറിയില്‍ നവരത്‌ന മോതിരം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ പ്രതി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ഒരു പവന്‍ …

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞു മരിച്ചു

കോഴിക്കോട്:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂര്‍ക്കനാടു പാറക്കല്‍ താഴം മുനീര്‍ – ഫാത്തിമ സന ദമ്ബതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ് ആണ് മരിച്ചത്.മുലപ്പാല്‍ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടര്‍ന്നു ശ്രദ്ധിച്ചപ്പോഴാണു കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ക്രിസ്മസിന് തലേന്ന് രാത്രി വാക്കേറ്റം; പിതാവിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

കോഴിക്കോട്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തൽ സ്വദേശി രഞ്ജിത്താണ്(31) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ് രാജേന്ദ്രൻ റിമാൻഡിലാണ്. ഡിസംബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപാനത്തെ തുട ർന്നുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നയിക്കു കയായിരുന്നു. തർക്കം മൂർഛിച്ചതോടെ അച്ഛൻ രാജേന്ദ്രൻ മകനെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ രഞ്ജിത്തിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് …

പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ശേഷം വെന്റിലേറ്ററിൽ; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ …

കേന്ദ്ര അവഗണന; ലക്ഷങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് കേരളത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരം. പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും അമ്മമാരും കുട്ടികളും ഉൾപ്പടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർകോട്‌ റെയിൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല തീർത്തത്. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല.ശനിയാഴ്ച വൈകിട്ട്‌ നാലരയോടെ ട്രയൽ ചങ്ങല …